'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Sunday, January 23, 2011

ഇര വീഴാന്‍ തക്കം പാര്‍ത്തിരിക്കുന്ന പ്രണയം

 ഏതോ ഇരയെത്തേടി
കളഞ്ഞുപോയ  നിമിഷങ്ങളാണ്  എനിക്ക്   പ്രണയം
ആവേശ തിമിര്‍പ്പൊഴിഞ്ഞ നേരിയ  മന്ദഹാസത്തില്‍
എവിടെക്കോ ഒഴുക്കുന്ന  തീരം !
എന്നെ പിന്തള്ളി കടന്നു പോയവരുടെ ശേഷിപ്പുകള്‍
ഒരു ശവകുടീരമായ് മുന്നില്‍
പ്രണയത്തിന്റെ  മുഖം  വെറും തോന്നലെന്നും,  അതിന്റെ
ഉടലിനു  നിഴല്‍ പോലും  ദൂരെയെന്നും ഞാനറിയുന്നു.


 കിഴക്കന്‍ മഴയായ്  വരണ്ട ഭൂമിയില്‍ 
പിന്നെയും തലതല്ലിയുടക്കും പ്രണയമേ ....
 അടവെച്ച മധുര സ്വപ്നങ്ങളില്‍  ഇപ്പോഴും അടഞ്ഞ
 ജാലകവാതില്‍ നിന്റെ ഹൃദയം 
കൊതിപൂണ്ടലയും നിന്റെ  വിരല്‍പ്പാടുകള്‍..........
പിന്നെ  രക്തത്തിന്റെ  ഉണങ്ങിയ കറകള്‍!
നീ പിന്നെ എപ്പോഴാണ്  വാതില്‍ പഴുതിലൂടൊലിച്ചു ഈറന്‍  നിലാവായ്
എന്റെ  അകത്തളത്തില്‍ വന്നു നിറഞ്ഞതും !

നീലാകശത്തിനുകീഴെ  നീ  മഞ്ഞ ചിറകുകള്‍ വിടര്‍ത്തുമ്പോള്‍ ,
ഞാന്‍ പച്ച പെയുന്ന കിടപ്പറയില്‍.....,
മുന്നില്‍  ഋതുക്കള്‍ പകരും  പുഷ്പശയ്യ !
ഇടവപ്പാതിയില്‍ നമ്മള്‍ നെയ്യും  സുരത സ്വപ്‌നങ്ങള്‍ പകുത്തെടുക്കുമ്പോള്‍
ഉടലുകള്‍ പുഷ്പ്പിക്കുന്ന  ഉത്സവമോ  പ്രണയം!
 പ്രണയത്തിനേതു നേരവും കലവും , രാവും പകലും
പാതിരാ കുയിലിന്റെ പാട്ടില്‍
ജാലക പഴുതിലൂടരിച്ചു , സ്വകാര്യതയില്‍
വിടര്‍ന്ന മഞ്ഞരളി പൂവായും  പ്രണയമേ,
രാത്രിയുടെ അവസാനത്തില്‍  മുഖം മൂടി  മറയുന്നുതെന്തു  നീ


പ്രണയം    സുനാമി പോല്‍  എന്നെ
ഇപ്പോള്‍  വിഴുങ്ങുന്നത്  നോക്കിയിരിക്കുകയാണ് 
അതെന്നെ  വിളിച്ചു കൊണ്ട് പോകുന്നത് 
ചില വരണ്ട ഭൂമിയിലേക്ക്‌ 
എനിക്കൊന്നും  ഉരുത്തിരിയുന്നില്ല 
ചുവന്ന മുഖവും മധുരിക്കും  അധരങ്ങളും
നീല മിഴികളുമുള്ള  ഈറന്‍ നിലാവേ
നീ പ്രണയത്തിന്റെ  മൂര്‍ദ്ധന്ന്യമോ?
ചതിയുടെ മുഖവും  നാവില്‍  കത്തിയുമായി 
ചാവുനിലങ്ങളില്‍  നിര്‍ദയം  
ഒരു ക്രൂരനായ്  കണ്ണ് നട്ടിരിക്കും പ്രണയമേ 
എന്റെ ആര്‍ദ്ര സ്നേഹത്തെ  കത്തികൊണ്ട് കുത്തി  
ചോരയൂറ്റി  വിശപ്പടക്കാതെ  നീ,
ഒളിച്ചിരിക്കും  നിന്‍  കാറ്റ് തൃഷ്ണകള്‍ക്ക് ഇരയകുവനല്ല -
യീ  വിശുദ്ധ  ചൈതന്യം !
നിന്‍ മുന്നില്‍ അടിയറവു വെക്കുവനുള്ള തല്ലയീ  മിടിക്കും  ഹൃദയ ലാവണ്യം!
തിരികെ പോകുക  സദയം  തിരികെ മടങ്ങുക.






7 comments:

  1. നീലാകശത്തിനുകീഴെ നീ മഞ്ഞ ചിറകുകള്‍ വിടര്‍ത്തുമ്പോള്‍ ,
    ഞാന്‍ പച്ച പെയുന്ന കിടപ്പറയില്‍.....,
    മുന്നില്‍ ഋതുക്കള്‍ പകരും പുഷ്പശയ്യ !

    നന്നായിരിക്കുന്നു!

    ReplyDelete
  2. പേടിപ്പിച്ചു ല്ലേ .. !
    അത് നന്നായി .
    ഇനീം അവന്‍ വരുമോ ?
    ഞാനും പാവാ ന്നെ കരുതീത് !
    ദുഷ്ടന്‍ .
    (പ്രണയം ,അവനന്നെ ..)

    ReplyDelete
  3. haii.........
    nannayittundu..
    keep posting

    ReplyDelete
  4. Nice Greeshma.. samayam kittumbol ithuvazhi onnu varan marakkanda... entelokamsuraj.blogspot.com...

    ReplyDelete
  5. thanks.... suraaj, prashanth ,vivin...and all

    ReplyDelete