എന്റെ ------ഡയറിയിലെ ചില കുറിപ്പുകള്‍
പുല്‍ക്കൊടിയെ .................
സ്നേഹിക്കുന്ന സൂര്യദേവാ,
നീ അറിയുന്നോ ഞാന്‍ നിന്റെ ചൂടില്‍
വാടി കരിയുന്ന വെറും ഒരു പുല്‍ക്കൊടിയാണ് ..........
സ്വപ്നമാണ് ജീവിതമെന്ന് വെറുതെ മോഹിച്ചു !
ഇന്ന് ഈ ഭൂമിയില്‍ നീ ഏറ്റവും വെറുക്കുന്ന ഒരാളായി ഞാന്‍ !
നീ കരുതും പോലെ ഒരാളിന്റെ സ്ഥാനത്ത് മറ്റൊരാള്‍ പറ്റില്ല പക്ഷെ
അത് നഷ്ടമാക്കിയ ആളിന് ഒരാള്‍ നഷ്ടമായലുള്ള വില എന്താണെന്ന് കാണിച്ച് കൊടുക്കേണ്ടേ ?
വേണ്ട പാവം അല്ലെ?
നീ എത്ര സുന്ദരനാ ! നിന്നെ വര്‍ണ്ണിക്കുമ്പോ അവള്‍ക്കു കുശുംബാ ... എപ്പൊഴും പറയും ..... ഓ ഒരു രാജകുമാരന്‍ !
അല്ലെ നീ രാജകുമാരനല്ലേ?
എന്ത് ഭംഗിയാ നിന്നെ കാണാന്‍ - അതിലും ഇഷ്ടം ആ സ്വഭാവമ ... ദേ റൌഡി....... ഗുണ്ടാ ...കൊട്ടേഷന്‍ കാര ....... പോടാ........
എടാ നീ ഇങ്ങു വാടാ ----- ഞാന്‍ ദിവസവും നിന്നെ പൂജിക്കാം ..... ഈശ്വരനെ പോലെ......
സൂര്യ........................
നിഴലുകള്‍ക്ക് പിന്നാലെ പായുന്നു എന്റെ മനസിന്റെ വേദന :
ഇല്ല ഞാന്‍ മറ്റൊരാള്‍ക്ക് ശല്യമാവില്ല ആര്‍ക്കും ശലല്യമാവാതെ
ആരെയും വേദനിപ്പിക്കാതെ
ഞാന്‍ ഏകയായി കഴിഞ്ഞോളാം
സ്വപ്നങ്ങളും മോഹങ്ങളും ഉള്ളവര്‍ക്കെ നഷ്ടങ്ങളും ഉണ്ടാകു .
ഒന്നുമില്ലാത്ത ഞാന്‍ എന്തിനാ .........
നഷ്ടങ്ങളുടെയും ദുഖങ്ങളുടെയും കണക്കു നോക്കുക..
മനസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ഞാന്‍ !
കഴിയണം .ഒന്നും ആഗ്രഹിക്കരുത് . ഉപെഷിക്കുന്നവര്‍ പോകട്ടെ !
പാഴ് ജന്മമായ് പിറന്നു ഞാനീ മണ്ണില്‍
ശാപവും പേറി .....
അമ്മതന്‍ ചൂടുപോലും വിധിക്കത്ത്ത ഈ ജന്മം
എന്തിനെന്നറിയാതെ കേഴുന്നു .
പാമരം പൊട്ടിയ വഞ്ചിയില്‍ ഞാനിന്നു ദിശയറിയാതെ തളര്‍ന്നിരിപ്പൂ.....
മൌന മേഘങ്ങളേ ...സ്നേഹിച്ചു പോയി.
മോഹങ്ങള്‍ പാടില്ല ...മോഹിച്ചതോന്നും നേടില്ല നാം . കൊഴിഞ്ഞു പോയ മോഹങ്ങള്‍ ദുഖങ്ങളായി ഇന്ന് വിരുന്നു വരുമ്പോള്‍ ഈ അനന്ത സാഗരത്തില്‍ പകചിരിക്കാനെ കഴിയു.......
"ഓര്‍മ്മകള്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്നു "
അതിനുള്ളില്‍ പെയുന്ന പേമാരിയിലും ദാഹിച്ചു പൊള്ളി പിടയുന്നു ഞാന്‍ ....
ഓര്‍മ്മകള്‍ നശിച്ച ഓര്‍മ്മകള്‍ .... ഞാന്‍ എന്നും നിന്നെ ഭയക്കുന്നു .... വെറുക്കുന്നു ......
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
നല്ല ഡയറി എഴുത്ത്
ReplyDeleteസ്വപ്നങ്ങളും മോഹങ്ങളും ഉള്ളവര്‍ക്കെ നഷ്ടങ്ങളും ഉണ്ടാകു .
ReplyDeleteഒന്നുമില്ലാത്ത ഞാന്‍ എന്തിനാ .........
കൂടുതല്‍ സ്വപ്നം കാണൂ..
:)
ReplyDeleteകൊഴിഞ്ഞു പോയ മോഹങ്ങള്‍ ദുഖങ്ങളായി ഇന്ന് വിരുന്നു വരുമ്പോള്‍ ഈ അനന്ത സാഗരത്തില്‍ പകചിരിക്കാനെ കഴിയു.......
ReplyDelete"ഓര്‍മ്മകള്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്നു "
അതിനുള്ളില്‍ പെയുന്ന പേമാരിയിലും ദാഹിച്ചു പൊള്ളി പിടയുന്നു ഞാന്‍ ....
ഓര്‍മ്മകള്‍ നശിച്ച ഓര്‍മ്മകള്‍ .... ഞാന്‍ എന്നും നിന്നെ ഭയക്കുന്നു .... വെറുക്കുന്നു ......
===========================
നല്ല ഓര്‍മകളെ മാത്രം കാത്തു സൂക്ഷിക്കുക, ആശംസകള്‍..
പാഴ് ജന്മമായ് പിറന്നു ഞാനീ മണ്ണില്‍
ReplyDeleteശാപവും പേറി .....
അമ്മതന്‍ ചൂടുപോലും വിധിക്കത്ത്ത ഈ ജന്മം
എന്തിനെന്നറിയാതെ കേഴുന്നു .
പാമരം പൊട്ടിയ വഞ്ചിയില്‍ ഞാനിന്നു ദിശയറിയാതെ തളര്‍ന്നിരിപ്പൂ.....
മൌന മേഘങ്ങളേ ...സ്നേഹിച്ചു പോയി.
മോഹങ്ങള്‍ പാടില്ല ...മോഹിച്ചതോന്നും നേടില്ല നാം . കൊഴിഞ്ഞു പോയ മോഹങ്ങള്‍ ദുഖങ്ങളായി ഇന്ന് വിരുന്നു വരുമ്പോള്‍ ഈ അനന്ത സാഗരത്തില്‍ പകചിരിക്കാനെ കഴിയു.......
"ഓര്‍മ്മകള്‍ മനുഷ്യനെ കാര്‍ന്നു തിന്നുന്നു "
അതിനുള്ളില്‍ പെയുന്ന പേമാരിയിലും ദാഹിച്ചു പൊള്ളി പിടയുന്നു ഞാന്‍ ....
ഓര്‍മ്മകള്‍ നശിച്ച ഓര്‍മ്മകള്‍ .... ഞാന്‍ എന്നും നിന്നെ ഭയക്കുന്നു .... വെറുക്കുന്നു ......
നല്ല വരികൾ!! പിന്നെ നൊ ഐഡിയ അബൌട്ട് മീ എങ്കിൽ ഗെറ്റ് ആൻ ഐഡിയ.. :))
മൌന മേഘങ്ങളേ ...സ്നേഹിച്ചു പോയി.
ReplyDeleteമോഹങ്ങള്‍ പാടില്ല ...മോഹിച്ചതോന്നും നേടില്ല നാം . കൊഴിഞ്ഞു പോയ മോഹങ്ങള്‍ ദുഖങ്ങളായി ഇന്ന് വിരുന്നു വരുമ്പോള്‍ ഈ അനന്ത സാഗരത്തില്‍ പകചിരിക്കാനെ കഴിയു.......
നല്ല വരികള്‍
ആശംസകള്‍
ഡയറിക്കുറിപ്പില്‍ കണ്ണൂനട്ട് ആത്മവിശ്വസം കൈവിടാതിരിക്കുക!
ReplyDeleteഇനിയും എഴുതുക
എല്ലാ വിജയാശംസകളും നേരുന്നു
പാഴ് ജന്മമായ് പിറന്നു ഞാനീ മണ്ണില്‍
ReplyDeleteശാപവും പേറി .....
അമ്മതന്‍ ചൂടുപോലും വിധിക്കത്ത്ത ഈ ജന്മം
എന്തിനെന്നറിയാതെ കേഴുന്നു .
വരികള്‍ മികച്ചതാണ്...രസ ചരട് പൊട്ടുന്നില്ല...ഇനിയും എഴുതുക...
എല്ലാം വിരഹമാണല്ലോ.... നന്നായിരിക്കുന്നു....
ReplyDeleteithu kollam nalla katha !
ReplyDeletenannayittund...veendum kanaam
ReplyDeleteഗ്രീഷ്മ, ഈ സങ്കടമൊക്കെ വയനാടന്‍ കാറ്റിനോട് ഒന്ന് പറഞ്ഞൂടായിരുന്നോ...അതെങ്ങാനും അവന്റെ അടുത്തു എത്തിചിരുന്നെങ്കിലോ ...
ReplyDeleteഅല്ലെങ്കില്‍ ഞാന്‍ തിരക്കൊഴിഞ്ഞാല്‍ ഒരു ദൂത് പോകാം..
എല്ലാം ശരിയാകൂന്നെ...വിഷാദ ഗാനം നന്നായി പാടി കേട്ടോ....
ആരോടോ ഉള്ള സ്നേഹം
ReplyDeleteസ്നേഹ നഷ്ട്ടം
പിന്നെ, ചെറു പക ?
എല്ലാം കൂടി ഒരു ഡയറികുറിപ്പ്
രചന അസ്സലായി.
ആശംസകൾ………….
ഇതിനു മാത്രം പ്പോ എന്തേ ഇണ്ടായേ..?
ReplyDeleteഎനിക്കൊന്നും മനസ്സിലായില്ല.
ഞാന്‍ വന്നൂ..
ReplyDeleteവിശദമായി വായിച്ച് അഭിപ്രായം എഴുതാം കെട്ടോ..
ഇപ്പോള്‍ എന്റെ വക ആയിരം ആശംസകള്‍ !!
നന്നായിരിക്കുന്നു....
ReplyDeleteഡയറി എഴുത്ത് മനോഹരമായി മുന്നേറട്ടെ എന്നാശംസിച്ചുകൊള്ളുന്നു.
ReplyDeleteഡയറി എഴുത്ത് തുടരൂ ട്ടോ!
ReplyDeleteവെറുമൊരു ഡയറി ഇങ്ങനെയാണ് എഴുതുന്നതെങ്കില്‍ താങ്കള്‍ കവിത എഴുതിയാല്‍ എങ്ങനെയിരിക്കും!!
ReplyDeleteഡയറി എഴുത്ത് നന്നായിരിക്കുന്നു........
ReplyDeleteആശംസകള്‍.........
മോഹഭംഗങ്ങള്‍ ഇല്ലാതെ, ഏകാന്തതയും ഒറ്റപ്പെടലും ഇല്ലാതെ, നഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ ഇല്ലാതെ ഏത് കഥാകാരനാണ് ഉണ്ടായിരിക്കുന്നത്..
ReplyDeleteനിന്നെ ഒരു എഴുത്തുകാരി ആക്കാന്‍ കാലം ഒരുക്കുന്ന പരീക്ഷണങ്ങള്‍ ആണ് ഇവ എല്ലാം.. തോല്‍ക്കണോ വേണ്ടയോ, നിനക്ക് തീരുമാനിക്കാം..
നൊമ്പരങ്ങളെ, ദുഖങ്ങളെ സ്നേഹിക്കാന്‍ പഠിക്കുക എന്നതായിരിക്കണം ഒരു നല്ല എഴുത്തുകാരന്റെ ആദ്യത്തെ കടമ..
ഡയറി നന്നായിരിക്കുന്നു, ഇനിയും എഴുത്ത് തുടരൂ.
ReplyDelete