'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Monday, January 17, 2011

ഡയറി കുറിപ്പ് 2

നീയാണ് സ്നേഹമെന്നാരോ മൊഴിഞ്ഞു;
കാറ്റ്  മൊഴിഞ്ഞോ, കാലം മൊഴിഞ്ഞോ?
കാത്തിരിപ്പിന്റെ തിരി  നനഞ്ഞോ? 
കനവില്‍ വിരിയുന്നു നിന്‍ നഖഷതങ്ങള്‍ ;
കടലില്‍ മുങ്ങുന്നു ശോകാര്‍ദ്ര ജീവിതം !
കാറ്റ്  വിതച്ചൊരു  വിത്തോ?
നീ എന്നില്‍ പൂത്തൊരു മുത്തോ?
നിന്നെ മറക്കാന്‍ കാലം പറയുമെങ്കില്‍
മരണം  എന്നില്‍  ജനിക്കും ! 


(നിന്റെ ഗ്സ്നേഹത്തിനു മുന്നില്‍ ഇത് മാത്രമേ എനിക്ക് നല്കാന്‍ കഴിഞ്ഞുള്ളൂ!
  നീയൊരു വെളിച്ചമാകുന്നു  ; അമവസിയായ ഞാന്‍  എന്നിലേക്ക്‌ വിളിക്കുന്നില്ല !
കാരണം നിന്റെ  ഓര്‍മ്മകളില്‍ ,തെളിഞ്ഞ സ്നേഹത്തില്‍  കഴിച്ചു കൂട്ടാന്‍ മാത്രമേ എനിക്ക്  വിധിയുള്ളു!)


4 comments:

  1. അസ്തിത്വ ദുഃഖം പേറുന്ന കവിത ..ഞാന്‍ ..എന്റെ ദുഃഖം എന്ന പുറന്തോട് പൊട്ടിച്ചു പുറത്തു വരൂ ..
    പ്രകൃതിയിലേക്കും ജീവ സമൂഹങ്ങളിലേക്കും നോക്ക് ..അവിടെയുമുണ്ട് ജീവിതങ്ങളും ആശയും നിരാശയും ,,വിജയവും പരാജയവും .....അത് കൂടി കാണൂ .

    ReplyDelete
  2. മരണം, എന്നിൽ ജനിക്കുമ്പോൾ , എല്ലാം മറക്കും. “എന്നെതന്നെയും”
    കവിതക്ക് ജീവിനുണ്ട്.

    ReplyDelete
  3. "നിന്നെ മറക്കാന്‍ കാലം പറയുമെങ്കില്‍
    മരണം എന്നില്‍ ജനിക്കും ! "
    ഞാന്‍ തിരിച്ചാണ് പറയുക...
    "നിന്നെ മറക്കാതിരിക്കാന്‍
    എനിക്ക് മരിക്കാതിരിക്കണം"

    ReplyDelete
  4. എപ്പോഴും ദു:ഖമാണല്ലോ?

    ReplyDelete