മുറിഞ്ഞുപോയ എന്റെ സ്കൂള്‍കാലം
തികട്ടിവരുന്നു...,
ഈ ജൂണ്‍മാസ മഴക്കൊപ്പം!
കുടയില്ലാതെ നനഞ്ഞു ,പിഞ്ഞുകീറിയ
പഴകിയ പുസ്തകകെട്ടു
മാറോടു ചേര്‍ത്ത് ഞാന്‍ വെള്ളിമഴക്കൊപ്പം
എന്റെ പള്ളികൂടത്ത്തിലേക്ക്
ഓടിയടുക്കവേ ,ചന്ദ്രന്മാഷിന്റെ
സഹതിപിച്ചുള്ള നോട്ടവും ,
കുട്ടികളുടെ വഷളന്‍ ചിരിയും
മറക്കുവതെങ്ങിനെ ?
എങ്കിലും ഒരു ഇളിഭ്യചിരിയോടെ
ക്ലാസിലമരുമ്പോള്‍,
എനിക്ക് ഒരേ ഒരു ചിന്ത ..
"എനിക്ക് പഠിക്കണം ..പഠിച്ചു വളര്‍ന്നു
വലുതായി ഒരു ഡോക്ടര്‍ ആവണം"
ഇന്നതൊരു പഴകിയ ചിതലരിച്ച
ഒരു മോഹം മാത്രം !
ഒമ്പതാം ക്ലാസ്സിന്റെ പടിയില്‍
തളര്‍ന്നുവീണ എന്റെവിദ്ദ്യ...
പിന്നെ, ഒരിക്കലും എന്നരികിലേക്ക്
വരാന്‍ മടിച്ചു, എന്നോട്
പിണങ്ങിപോയ സ്കൂള്‍ കാലം ..!
മുറിഞ്ഞുപോയതെവിടെ?
ഹൃദയവാല്‍വില്‍ ഒരു സുഷിരം
അതൊരു ആഴകിണറായി എന്നെ
വലിച്ചിടുമ്പോള്‍ നഷ്ട്ടങ്ങള്‍മാത്രം
എണ്ണിനോക്കിയ ഒരു പിഞ്ചുകുഞ്ഞിന്റെ
ബാല്യം അകമുറിയില്‍ തളച്ചു കിടന്നു !
സ്മൃതി മാത്രമായ ..സ്കൂള്‍ കാലം,
ഇപ്പോഴും എന്നില്‍ നിറയും
ഒരുകുട്ട കൊന്നപൂക്കളുമായി,
വെള്ളിമഴയുമായി...പിന്നെ
ഒരുപിടി നോവ് തരും!
GOOD ONE
ReplyDelete