'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Friday, January 21, 2011

കവിത

വളര്‍ന്നു നോക്കുമ്പോള്‍ ...!
ഓര്‍മ്മകളില്‍ --------------------------
കഷ്ടതകളുടെ നടുവില്‍ നിന്നെന്‍ ജനനം 
നഷ്ടങ്ങള്‍ മാത്രം എത്ര ? കൂട്ടി നോക്കിയിട്ടില്ല .
ഇഷ്ടാനിഷ്ടങ്ങള്‍  ഒന്നും നടക്കാതെയെന്‍ മനം 
ദുഖിതയാകുമ്പോള്‍ പോകും-
ഞാനെന്‍  ബോധിവൃക്ഷച്ചുവട്ടില്‍.
ബോധിയില്‍  നിന്നും  പൊരുളുകള്‍ 
പാകം വന്ന പഴങ്ങളായ്
വീഴുന്നതും നോക്കി , ആ ദിനം ഞാന്‍ പിന്നിടുന്നു !
എന്നെ കാണാതെയാകുമ്പോള്‍  എന്‍-
ഭവനത്തില്‍ തേടി തുടങ്ങും,
എന്നാല്‍ ഞാന്‍ തിരികെയെത്തുമ്പോള്‍  
അച്ഛന്റെ  ശകാരവും  അമ്മതന്‍ തലോടലും മാത്രം !
വിശന്നു  വളഞ്ഞു വാടി തളരുമ്പോള്‍
  അയലത്തെ  വാഴത്തോപ്പാണെന്‍ അഭയം  !
കുട്ടുകാരോടോത്ത്  ഒളിഞ്ഞു കളിപ്പതും 
  ഒളിഞ്ഞിടത്ത് മയങ്ങി വീണതും മറക്കുവതെങ്ങിനെ?


തേടിയെത്തുന്ന  കൂട്ടുകാരെന്നെ  പൊക്കിയെടുത്ത്  
വീട്ടില്‍  ചെല്ലുമ്പോള്‍  എന്നെ-
തോട്ടമ്മതന്‍  തേങ്ങലും  അച്ഛന്റെ  വിങ്ങലും ....
 വാഴപ്പൂവിലെ  തേന്‍ കുടിച്ചും  
വയലിലെ  വെള്ളരിക്കാ പിഞ്ചുകള്‍  -
ചികഞ്ഞു നടന്നു വിശപ്പാറ്റിയതും ....
പള്ളികൂടത്തില്‍  പോകുമ്പോള്‍ 
കഞ്ഞിവെള്ളം  മോന്തികുടിച്ചും , 
ഉച്ചക്ക്  കഞ്ഞി കഴിക്കാന്‍  വരണോ  അമ്മേ എന്നെന്‍-
പതറും മൊഴിയില്‍  അമ്മതന്‍ നോവും...
  ആ പൂങ്കരളിലെ  പിടച്ചിലും  എനിക്കോര്‍മ്മയുണ്ട് !
ഇന്നതോക്കെയും ഓര്‍ക്കുമ്പോള്‍  എത്ര  മധുരം ?
ആഗോള ഗ്രാമത്തിലെ  യാന്ത്രികജീവിതത്തിന്റെ  
ഉയരങ്ങളില്‍  അന്നത്തെ ഓര്‍മ്മകളെത്ര മധുരം !
എനിക്ക് വളരേണ്ടിയിരുന്നില്ല! 
കഞ്ഞികുടിപ്പാനില്ലാത്ത  ബാല്യം  മതിയായിരുന്നില്ലേ  എനിക്ക് !
---------------------------------------------------------------------

9 comments:

 1. "മനോഹര" ബാല്യത്തിന്‍
  ഒരേ തൂവല്‍ പക്ഷിയുടെ
  ഹാറ്റ്സ് ഓഫ്

  തുടരുക

  ReplyDelete
 2. ജീവിതം അങ്ങനെയാണ്..
  കുട്ടിക്കാലത്തെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഇന്ന് ഏറ്റവും പ്രിയപ്പെട്ടവ ആകുന്നു..
  വീണ്ടും ആ വേദനകളും ആ കാലവും തിരിച്ചു വന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കുന്നു..
  എന്ത് കൊണ്ടാണെന്ന് അറിയാമോ?
  അന്ന് നമ്മള്‍ നിഷ്കളങ്കര്‍ ആയിരുന്നു..
  ഇന്നോ..നിഷ്കളങ്കത എവിടെയോ പോയി മറഞ്ഞു..
  കാപട്യം മനസ്സില്‍ കൂട് കൂട്ടി..
  ബന്ധങ്ങളിലെ ആത്മാര്‍ത്ഥത പൊയ് മുഖങ്ങളായി..
  ഗ്രീഷ്മ പറഞ്ഞ പോലെ ഒക്കെയും ഈ യാന്ത്രിക ജീവിതത്തിന്റെ ഫലം..

  പിന്നെ, കവിത ഒരുപാട് ഇഷ്ടായി..
  ശരിക്കും എനിക്ക് ഫീല്‍ ചെയ്തു..
  കവിതയിലെ ഓരോ വരിയും ഞാന്‍ നേരിട്ട് മനസ്സില്‍ കണ്ടു..
  വായിച്ചപ്പോള്‍ എന്റെ മനസ്സും കുറെ പിന്നോട്ട് പോയി..
  പഴയ പത്തായത്തിനകത്ത്‌ പൊടിപിടിച്ചു കിടന്ന ആര്‍ക്കും വേണ്ടാത്ത കുറെ ഓര്‍മ്മകളുടെ അസ്ഥിപഞ്ജരം മനസ്സില്‍ തെളിഞ്ഞു.. എങ്കിലും ഇഷ്ടമാണ്, വെറുതെ ഓര്‍മ്മിക്കാന്‍, മടങ്ങി പോകാന്‍..
  ഇന്ന് പട്ടിണിയില്ല, പരിവട്ടങ്ങളില്ല..പക്ഷെ....

  ReplyDelete
 3. hi greeshu ...fentastic! i saw rustic life !

  ReplyDelete
 4. ഇഷ്ടങ്ങളും നഷ്ടങ്ങളും ഇഷ്ടപെട്ട ബാല്യത്തിന്‍ നഷ്ട്ടവും എല്ലാം ഓര്‍മ്മകള്‍

  ReplyDelete
 5. ഉച്ചക്ക് കഞ്ഞി കഴിക്കാന്‍ വരണോ അമ്മേ എന്നെന്‍-
  പതറും മൊഴിയില്‍ അമ്മതന്‍ നോവും...
  ആ പൂങ്കരളിലെ പിടച്ചിലും എനിക്കോര്‍മ്മയുണ്ട് !

  എനിക്കും ഓര്‍മയുണ്ട് !!!!!!!!!!!!!

  ReplyDelete
 6. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

  ReplyDelete