'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Thursday, January 20, 2011

സ്നേഹം 
സ്നേഹത്തിന്‍ കാടിന്ന്യം മറിയാത്ത  മൌനത്തില്‍ 
സ്നേഹത്തിന്‍ മലര്‍ മൊട്ടു വിരിയിച്ച പുഷ്പമേ?
സ്നേഹിച്ചു  തീരുന്നതിന്‍ മുമ്പ് നീ  തവ 
സ്നേഹം തിരിചെടുത്തകലരുതെ ...
അരുവിയില്‍  ഒഴുകുന്ന നീര്‍ കണം പോലെ  നീ 
ഞാനറിയാതെ
എന്നിലൂടോളമിട്ടു..
അടര്ത്തുവനാവത്ത്ത  താമരപൂ പോലെ  
എന്നിലെ എന്നില്‍ നീ സ്ഥാനമേറ്റു !
എന്നില്‍ വിടര്‍ന്നൊരു താമര പൂവിനെ  
എപ്പോഴോ ഞാനും കൊതിച്ചുപോയി 
 എന്‍ ചിത്തത്തിലിന്നു  നീ  മായാത്തൊരു ഓര്‍മ്മയായ്‌,
അത്രയ്ക്ക് നീയെന്റെ  ജീവനില്‍ ജീവനായ് .
നീ തന്ന  സ്നേഹവും  ലാളനയും  പിന്നെ 
ഹര്‍ഷ സല്ലപമാം  ദീര്‍ഘ നിമിഷങ്ങളും .....
അന്ത്യത്തിലെല്ലാം  ഒരോര്‍മ്മയായ്  മാറ്റി  നീ
എന്നെ തനിച്ചാക്കി  അകലരുതേ ?!

9 comments:

 1. "എന്നെ തനിച്ചാക്കി അകലരുതേ"
  എനിക്ക് തോന്നുന്നു, എന്നും എല്ലാരും തനിച്ചാണെന്ന്..

  അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക..
  ധൃതി പിടിച്ചു പോസ്റ്റുകള്‍ ഇടരുത്..
  പല കുറി വായിച്ച്‌, തെറ്റുകള്‍ തിരുത്തി ഏറ്റവും മികച്ചതാക്കിയ ശേഷം മാത്രം പോസ്റ്റ്‌ പബ്ലീഷ് ചെയ്യുക.
  ആശംസകള്‍...

  ReplyDelete
 2. മഹേഷ്‌ പറഞ്ഞത് ശരിയാണ് .
  അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
  നന്നായിരിക്കുന്നു .
  സ്നേഹത്തിന്റെ നഷ്ടപ്പെടല്‍ ഒരാധിപോലെ സൂക്ഷിക്കുന്ന കവിത
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 3. ഗ്രീഷ്മേ ഏതു കോളേജിലാണ് പഠിക്കുന്നത് ? എന്തിനാണ് പഠിക്കുന്നത് ?
  കവിതയില്‍ പഞ്ചാര കൂടി പ്പോയോ എന്നൊരു" ശം ശം ..."
  "സ്നേഹത്തിന്‍ കാഠിന്യം അറിയാത്ത "
  അക്ഷരത്തെറ്റു കൂടി ഒഴിവാക്കണേ ..

  ReplyDelete
 4. ഗ്രീഷ്മ,

  എല്ലാവരും പറഞ്ഞു കഴിഞ്ഞത് തന്നെയാണ് എനിക്കും പറയുവാനുള്ളത്. അക്ഷരതെറ്റുകള്‍. ചിലയിടങ്ങളില്‍ വാക്കുകളുടെ അര്‍ത്ഥം തന്നെ മാറിപോകും വിധം അല്ലെങ്കില്‍ വാക്കുകള്‍ മുറിച്ചിരിക്കുന്നത് തന്നെ അപാകമായി. ബ്ലോഗ് എന്ന മീഡിയക്ക് നമ്മള്‍ കാണുന്ന ഏറ്റവും വലിയ ഗുണമാണ് എഡിറ്റ് ചെയ്യാമെന്നുള്ളത്. അപ്പോള്‍ ഇത്രയും പേര്‍ പറഞ്ഞപ്പോള്‍ എങ്കിലും എഡിറ്റ് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ ചെയ്യണം. ഗ്രീഷ്മയുടെ മനസ്സില്‍ കവിതയുണ്ട്. പക്ഷെ ഇന്നത്തെ രചനാസങ്കേതങ്ങളല്ല ഉപയോഗിക്കുന്നതെന്ന് മാത്രം. അത് ഒരു കുറവല്ല. മറിച്ച് കവിതയെ അതിന്റെ പഴയ തനതായ രീതിയില്‍ കാണുമ്പോഴുള്ള സന്തോഷമുണ്ടുതാനും. ഇവിടെ പ്രശ്നം എനിക്ക് തോന്നിയത് രമേശ് അരൂര്‍ പറഞ്ഞത് പോലെ പ്രണയമെന്ന ക്ലീഷേ സബ്ജെക്റ്റിനെ എടുത്തതാണ്. പ്രണയമാണെങ്കില്‍ പോലും അത് അല്പം വ്യത്യസ്തമാക്കാന്‍ ശ്രമിക്കുക. ദയവ് ചെയ്ത ഈ പറയുന്നത് ഒന്നും നെഗറ്റീവ് ആയോ വിമര്‍ശനമായോ കാണരുത്. ഗ്രീഷ്മയുടെ എഴുത്തില്‍ എനിക്ക് തോന്നിയ സജഷന്‍സ് പറഞ്ഞു എന്ന് മാത്രം. എന്റെ അഭിപ്രായം ശരിയാവണമെന്നില്ല.

  ReplyDelete
 5. അകലും തോറും സ്നേഹം കൂടുമെന്നണല്ലോ

  ReplyDelete
 6. ഗ്രീഷ്മയെ തനിച്ചാക്കി അകലില്ലെന്ന് പ്രതീക്ഷിക്കാം.....

  ReplyDelete
 7. അകലാതിരിക്കട്ടെ!

  എല്ലാ ആശംസകളും

  ReplyDelete