'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Wednesday, August 3, 2011

ദീപം

വര്‍ഷങ്ങള്‍ പോയതറിയാതെ ഞാനിന്നുമലയുന്നു
ചെറു തോണിയും തേടി .... 
പലവുരു പറന്നിട്ടും ഉയരനാകാതെ ചിറകൊടിഞ്ഞ
പ്രാണിയായ് വളരുന്നു ......

അകലെ തിരി തെളിയുന്നു കാപട്യം മറയുന്നു
മനസ്സില്‍ മണിമുത്തു വിരിയുന്നു ...
കിനാവില്‍ തെളിയുന്ന മന്ദാര പൂവിന്റെ മാറില്‍
വിഷത്തിന്റെ മുലപ്പാല്‍ കിനിയുന്നു . 
ഇച്ചകളൊക്കെ മറന്നിട്ടുമെന്തെ അക്ഷയ പാത്രം
നിറയാതെ വരളുന്നു .... 
മറവിയായ് തീരുവാന്‍ കൊതിക്കുന്നു മന്ദഹാസത്തിന്‍
മണി വിളക്ക് ഈ ഭൂവിലായ് ...!


1 comment: