'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Friday, July 1, 2011

ജഡം 


ചിറകുകുടഞ്ഞു  വന്നൊരു 
 തൂവല്‍ പക്ഷിപാറിപറന്നു 
  ഹൃദയ വനിയില്‍ , 
 സിന്ദൂര പൊട്ടു തൊട്ടു 
 കിഴക്കന്‍ കാറ്റുമെന്നെ
  കാണാന്‍ വന്നു , 
അരികില്‍ നില്‍ക്കുന്ന 
പൂമരം  എന്നെ നോക്കി 
മന്ദഹസിച്ചു ആരോടും
 മിണ്ടാതെ ഞാന്‍   നടന്നകന്നു ...
പുഴക്കരികില്‍ ,
 പൂക്കള്‍ക്കിടയില്‍ , 
സ്വപനത്തിന്‍  മഴയില്‍ 
ഞാന്‍ സ്വയം നനഞ്ഞു
 പിന്നെ  കണികൊന്ന  എന്നെ
 നോക്കിച്ചിരിച്ചു ഞാന്‍ മിണ്ടിയില്ല, 
 കളിവീണ  ഏതോ രാഗം മൂളി .
പച്ചില പടര്‍പ്പുകളില്‍  
പച്ചില പാമ്പിഴഞ്ഞു
 ചിതലുകള്‍ തിന്നുന്ന 
 ജീവിതം പിന്നെയും  
എന്നെ നോക്കി ചിരിച്ചു ..
 ഞാന്‍ കരഞ്ഞുപോയി   
ആരോക്കെയോ എന്റെ കൂടെ കരഞ്ഞു !

1 comment:

  1. പുഴക്കരികില്‍ ,
    പൂക്കള്‍ക്കിടയില്‍ ,
    സ്വപനത്തിന്‍ മഴയില്‍
    ഞാന്‍ സ്വയം നനഞ്ഞു

    കൊള്ളാം നല്ല വരികള്‍

    ReplyDelete