'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Wednesday, June 22, 2011എനിക്ക്  മുമ്പേ നീ ഞാന്‍ നിന്നെ തേടി വന്നതായിരുന്നു  
എങ്കിലുമെനിക്കെന്തോ
നിന്റെ കണ്ണുകളില്‍ ഒലിച്ചിറങ്ങിയ  
കണ്ണീര്‍ പുഴ  ചേര്‍ന്നുള്ള
 എന്റെ നടത്തം .... നീ അറിഞ്ഞതേയില്ല !

എന്റെ പേര്‍സണല്‍  ഡയറിയില്‍  നിന്റെ 
വിറങ്ങലിക്കുന്ന   ചുവന്ന 
വാക്കുകള്‍ .....,
പക്ഷേ  ഞാന്‍ കാണും മുന്പേ 
അതിന്റെ താളുകള്‍ 
എങ്ങനെയോ  മറിഞ്ഞുപോകുന്നു!

നീ  ഓര്‍ക്കുക 
എന്റെ മൌനം 
മനോഹരമായി ,
നിനക്ക് വായിക്കാം 
ഇതുവരെ ആരും
വായിച്ചിട്ടില്ലാത്ത  വിധം !

നിന്റെ മിഴിയിണകളില്‍ 
കൈവിരല്‍ത്തുംബുകളില്‍ 
നിന്റെചെവിയോരം 
ഞാന്‍  മന്ത്രിക്കുന്നു -
"ഈ  വഴി
നിന്റേതു മാത്രമാണ് ....!“


1 comment:

  1. അപ്പോള്‍ മനസിലായി ത്തുടങ്ങി അല്ലെ :)

    ReplyDelete