'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Thursday, April 14, 2011

വിഷു സ്മ്രിതികളിലൂടെ ഒരു കവയത്രി

ഈറന്‍ നിലാവേ നീ വന്നെത്തിയോ
വിഷു കൈ നീട്ടവുമായ് ...
എനിക്ക് പുത്തന്‍ പുടവയുമായ് ....
കാനന സീമയില്‍ ആരോ
ഒടല്‍ കുഴല്‍ വിളിക്കുന്നതെന്‍ കണ്ണനോ
കായംബൂ വര്‍ണ്ണനോ നീയോ ?

ഇതുവരെയുമെന്‍ കണ്ണ്
നിറഞ്ഞില്ല നിന്നെ കാണുമ്പോ
നിറയാതിരിക്കട്ടെ!
ഈ വഴി വന്ന കൂരിരുളൊന്നും
മൊഴിയാതെ പോകട്ടെ

സ്നേഹമാം നിന്നെ തഴുകുമീ
ഇളം തെന്നലെന്നും ഒഴുകട്ടെ
ഈ നിളാ തീരത്തൊരു കുടിലില്‍
കാറ്റ് വന്നു വിളിക്കുമ്പോള്‍
നീ വരാതിരിക്കാരുതെന്നുമീ
ഹൃദയത്തില്‍ നിറയെ
കൊന്ന പൂക്കളുമായ്‌ !

ഒരു വിഷു പക്ഷി നീയല്ലേ ,
പിന്നെയെങ്ങനെ ഞാന്‍ നിന്നെ മറക്കും !

3 comments:

 1. ഈ നിളാ തീരത്തൊരു കുടിലില്‍
  കാറ്റ് വന്നു വിളിക്കുമ്പോള്‍
  നീ വരാതിരിക്കാരുതെന്നുമീ
  ഹൃദയത്തില്‍ നിറയെ
  കൊന്ന പൂക്കളുമായ്‌ !

  ReplyDelete
 2. കവയത്രിയോ? കവയിത്രി ആണു ശരി. ആദ്യം വാക്കുകൾ എഴുതി പഠിക്കൂ. കവയിത്രി എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നതിനു മുമ്പ്. കായാമ്പൂവർണ്ണൻ. അങ്ങനെ ഒരുപാട് തെറ്റുണ്ട്. ഈ ബ്ലോഗ് നിറയെ കൂറ പോസ്റ്റുകളാണ്. ഒന്നിനും കൊള്ളാത്തവ

  ReplyDelete
 3. hi nisha thank u for the compliment .... actually am not a writer mostly in Malayalam
  how ever i will write to improve my language and to conceive my mind. anyway thanks for your valuable comments..... have a nice day and advance happy onam

  ReplyDelete