'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Friday, February 11, 2011


 പെണ്ണുങ്ങള്‍ 


ഞങ്ങള്‍ പെണ്ണുങ്ങള്‍ 
നിങ്ങളുടെ ഭാര്യമാര്‍ , സഹോദരി ; അമ്മ 
ജന്മനാ ത്യഗവുമായി പിറക്കുന്നവര്‍ ..
പൊട്ടിച്ചിരിക്കാന്‍ കഴിയാത്തവര്‍ !


ജനനവാഹിയില്‍ സംതൃപ്തി  നേടുന്നവര്‍ ...
പക്ഷേ 
ചിരിക്കുന്ന മുഖവുമായി
മുന്നില്‍ വന്നു  വെട്ടനായ്കകളായി മാറുന്നു,
മനുഷ്യ ചെന്നായ്ക്കളുടെ  ആക്രമണത്തിനിരയാകുന്നവര്‍..

പെരുവഴിയില്‍ 
നടുറോഡില്‍ 
ട്രെയിനില്‍ ,ബസ്സില്‍ , 
റബ്ബര്‍ക്കാടുകളില്‍
മൊട്ട കുന്നുകളില്‍  
ചെന്നായ്ക്കള്‍  ദാഹിക്കുന്ന  
തേറ്റപല്ലുകാട്ടി  ഞങ്ങളെ കാത്തിരിക്കുന്നു !
വടക്കും  പടിഞ്ഞാറും
തെക്കും കിഴക്കുമെല്ലാം ..
വല വീശി കാത്തിരിക്കുന്ന 
കാട്ടു മൃഗങ്ങളേ, നിങ്ങളും ഒരമ്മതന്‍,
 ഒരു പെണ്ണിന്റെ ഉദരത്തില്‍ 
വന്നവര്‍ ...എന്നിട്ടും !


ഭയം വരുന്നു ...
ഞങ്ങള്‍ക്ക് വിചിത്രമായ് 
ഒരു ലോകം ഇവിടെയെങ്ങും കാണുന്നില്ല 
ചിരിക്കുമ്പോള്‍ ,
അരികില്‍ വരുമ്പോള്‍
എല്ലാം ഒരു മരണത്തിന്റെ മണം...
ചോരയുടെ പച്ചമണം !
ഓര്‍ക്കുന്നില്ല  ഒന്നുമേ ...
ഭയം ചങ്ങല കിലുക്കുന്നു ....
എവിടേയോ ഒരു ചെന്നായ ഓരിയിടുന്നു 
ഞാന്‍  ഇനി  എന്തു ചെയും?

11 comments:

 1. Women are never stronger than when they arm themselves with their weaknesses...
  but congrats!

  ReplyDelete
 2. അരികില്‍ വരുമ്പോള്‍
  എല്ലാം ഒരു മരണത്തിന്റെ മണം...ചോരയുടെ പച്ചമണം !

  Please dont generalize that all men are like this and dont go into the shell of weaknesses.
  regards and best wishes......

  ReplyDelete
 3. ഇഷ്ട്ടപെട്ടില്ല..ഒരു എഴുത്തുകാരിയെ അല്ല മറിച്ച് ഒരു സ്ത്രീയെ ഞാന്‍ ഇതില്‍ കാണുന്നു. എഴുത്ത് നന്നാക്കണം.. പീ പീ പറഞ്ഞ പോലെ ഒറ്റപെട്ട സംഭവങ്ങളില്‍ ആണുങ്ങളെ മൊത്തം കുറ്റപെടുത്തുന്നത് ശരിയാണോ?ഒരു അച്ഛനും ഒരു കുഞ്ഞിന്റെ ജനനത്തില്‍ ഭാഗവാക്കാനെന്നും. നൂറു പെരെയെടുതാല്‍ അതില്‍ തോന്നൂട്ടിയോന്പതും നല്ല രീതിയില്‍ ജീവിക്കുന്ന ആണുങ്ങള്‍ ആണെന്നതും മറക്കരുത്. ട്രെയിനിന്റെ സംഭവത്തെ ആധാരമാക്കിയാണ് എഴുതിയതെങ്ങില്‍ ആ ഒരു സംഭവത്തെ കുറ്റപെടുതാം..ആ ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റു സ്ത്രീകളും മൌനം പാലിച്ചിരുന്നു എന്നും ഇതൊരു വിഭാഗത്തിന്റെ മാത്രം കുഴപ്പം അല്ലെന്നും..പൊതു സമൂഹത്തിന്‍റെ കാഴ്ച്ചപാടിന്റെ കുഴപ്പം ആണെന്നും ഇവിടെ പറയുവാന്‍ ആഗ്രഹിക്കുന്നു..

  ReplyDelete
 4. ചെന്നായകളിൽ ആണും പെണ്ണും ഉണ്ട്. സംസ്കാരികബോധമില്ലാത്ത ക്രിമിനലുകളെ സൃഷ്ടിക്കുന്നതിൽ നമുക്കുള്ള പങ്ക് എന്താണ്? വാർത്തകൾ കേട്ടാൽ ലോകത്ത് ഏറ്റവും കൂടുതൽ ഞരമ്പ് രോഗികളുള്ളത് നമ്മുടെ നാട്ടിലാണെന്ന് തോന്നും. ജാഡ്യം പിടികൂടിയ അഹങ്കാരികളാണ് നമ്മള്. നെറ്റിലും അത് പോലുള്ള മീഡിയകളിലും സ്ത്രീകളെ ഹോട്ട് സിമ്പലുകളായി അവതരിപ്പിക്കുമ്പോ ഒരൊറ്റ കുട്ടിക്കും ചോറിച്ചിലുണ്ടാകുന്നില്ല. ഉൽകൃഷ്ടരെന്ന് അഹംങ്കാരം കൊള്ളുന്നവർ ആസ്വദകരാവുന്നു. സാസ്കാരിക കേരളമെന്ന് അവകാശപെടാൻ എന്തുണ്ട് നമ്മുടെ കൈകളിൽ?

  ReplyDelete
 5. സമകാലീക സംഭവങ്ങളോടുള്ള രോഷം നിറഞ്ഞ പ്രതികരണം എന്ന നിലയില്‍ ഈ വരികള്‍ കൊള്ളാം ..പക്ഷെ ഇതില്‍ സ്ത്രീയായ് പിറന്നു പോയതില്‍ ഉള്ള ഒരു നിരാശയും ദുഖവും അവശതയും കാണുന്നുണ്ട് ..എന്തിനു ? ജൈവ പരമായി പ്രകൃതിയില്‍ ജീവന്റെ നിലനില്‍പ്പിനു തുല്യ പങ്കാളികളാണ് സ്ത്രീയും പുരുഷനും ..ആരും ആരുടേയും അടിമയല്ല ..ആ ബോധമാണ് സ്ത്രീകള്‍ക്ക് വേണ്ടത് ..പുരുഷന് മാത്രം കഴിയുന്ന ഒരു പണിയും
  സ്ത്രീയായത് കൊണ്ട് ആരും ചെയ്യ്യാതിരിക്കുന്നില്ല ...പിന്നെന്തിനു അടിമത്വ ബോധം ...ഉശിര് കാട്ടുക ..

  ReplyDelete
 6. അല്പം മുളകുപൊടിയോ കുരുമുളക് പൊടിയോ എപ്പഴും കയ്യില്‍ കരുതുന്നത് നല്ലതാണ്..
  സ്വയരക്ഷയ്ക്കായി സ്ത്രീകള്‍ക്ക് കൈതോക്കുകള്‍ നല്‍കണമെന്നാണ് എനിക്ക് തോന്നുന്നത്..

  ഗ്രീഷ്മ ശക്തമായ ഒരു പ്രതികരണം....
  ഇനിയും പ്രതികരിക്കുക..

  ReplyDelete
 7. കവിതകൊള്ളാം. എന്നാല്‍ ലിംഗപരമായ
  പക്ഷപാതം ഉചിതമല്ല.

  ReplyDelete
 8. വാസ്തവം..
  വല്ലാത്ത പേടിയുണ്ട്.

  ReplyDelete