'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Monday, August 8, 2011

പ്രാര്‍ത്ഥന

എന്‍ വിളി കേള്‍ക്കാത്ത
മാനസമേ ,
പിന്നെയുമെന്തേ  നീ  തിരികെ ?
ഈ രാവിലെന്തിനു
നീയണഞ്ഞു തണുത്ത
കാറ്റുമായ്‌
എന്നെ തണുപ്പിക്കുന്നു

എന്‍ സിരകളില്‍
പുഴുക്കള്‍
നിറയുമ്പോള്‍
ആരുമെന്നെ പുണര്‍ന്നില്ല!

കരയുന്ന പകലും
വിറയ്ക്കുന്ന  രാവും
എത്രയെത്ര
കൊഴിഞ്ഞുവെന്നോ ?
ഏകയായ്  സൂര്യനെ
നോക്കുമ്പോഴും
ഇരുട്ട് മാത്രാമായി മിഴികള്‍ക്ക്  രുചി!

കടലിനക്കരെ  കാണാമറയത്തു
നിന്നാരോ
വിളിപ്പതു  പേടിയാല്‍
ഞാനോര്‍ക്കട്ടെ !
എന്നെ അറിയാത്ത  കാലമേ,
നിന്‍ മുന്നില്‍
തോല്ക്കാനെനിക്ക് മനസ്സില്ലന്നെറിയൂ! 

1 comment:

  1. nalla rachana aanu greeshma

    samayam pole ee site koodi nokkamo?
    http://www.appooppanthaadi.com

    ReplyDelete