'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Monday, October 3, 2011

എനിക്ക് നിന്നോട് പ്രണയമില്ല പിന്നെ ?!

വിടര്‍ന്നമിഴികളില്‍ ,
അശ്രുബിന്ദുവിന്‍ മൊഴികള്‍  
കഥ പറയുന്നതും കാത്തിരിക്കും  
കാറ്റിനോടാരും..........
മിണ്ടാതെ മാറുമെങ്കില്‍  ഇളവെയില്‍
വാടാത്തൊരു പൂവിന്റെ
നറുമണം പകര്‍ന്നുതരും 
ചിരിയുമായ് 
കടന്നുവന്നത്  എന്നകപുഴയിലെ 
ഓളമോ ?


ഒരിക്കലുമില്ല , ച്ചുടുനീരുള്ള 
സ്നേഹമെന്നില്‍  നിനക്ക് വരാം 
ഈ വാകപൂക്കുന്ന പൂമരതണലില്‍  
വിശ്രമിച്ചു മടങ്ങിപോകാം,
  പക്ഷെ മറക്കാതെ  നീ 
പിന്നെയെപ്പൊഴും വരേണം ..
ഈ നിലാവും
സന്ധ്യയില്‍  വിടര്‍ന്ന  എന്‍ 
ചിരിയും  എന്നും നിന്നില്‍ 
വീണലിയും  നീ മോഹിക്കുമ്പോള്‍ !

ഈറന്‍ മിഴികളെ  നനഞ്ഞു 
കുളിക്കുമ്പോള്‍
മറന്നില്ലാതാവുന്ന മൌനം  
എന്റെ പ്രണയമാണ് !
വരിഞ്ഞു മുറുകിയ  മാനസ 
വീണയില്‍  നിന്‍ വിരലാലൊന്ന് 
തഴുകുമ്പോള്‍ ജീവനില്‍  
വിരിയുന്ന  സൌരഭം  എത്രയെത്ര ?

  

1 comment:

  1. വായിച്ചു.
    സന്തോഷം.
    നന്മകള്‍.

    ReplyDelete