'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Friday, November 4, 2011

പ്രണയത്തിന്റെ മുഖം

നിനച്ചിരിക്കാതെ വന്നുപോയൊരു കൌതുകമോ
പ്രണയ -മെന്നില്‍ വിളിക്കാതെ
അണഞ്ഞൊരു തണലോ പ്രണയം !
പിന്നെ അതിനെ തേടി അലഞ്ഞു ഞാന്‍
ചിരിക്കാതെ ,കരയാതെ
കണ്ണിമ കാത്തിരുന്നൊരു കാഴ്ചയായ്
എന്നെ പുല്‍കിയ സൌരഭമോ?

മഴയുടെ ചിലംബലില്‍ കേട്ടു ഞാന്‍
കവിത പോലൊരു പ്രണയം;
കാണാനെന്തു രസം ,പുല്കുവാനെന്തു രസം !
കുടനിഴലില്‍ ചേര്‍ന്ന് നടന്നൊരു
ആ മഴയുള്ള രാവിന്‍റെ മാറില്‍
പ്രണയമേ നീയെന്നെ മറക്കാതെ
സ്നേഹിച്ച നിമിഷങ്ങളെത്രയെത്ര!

പിന്നെ ഒരു നാള്‍ എന്നെ കരയിപ്പിച്ചു നീ
പടിയിറങ്ങി പോയതിന്‍ പിറകെ
എന്റെ പ്രിയ ജീവനും കൊണ്ടുപോം കാറ്റും!
വിളിക്കാതെ വന്നു നീയെന്നില്‍ പടര്‍ന്നു
പിന്നെ അറിയാതെ എന്റെ ഉടലില്‍ വിതച്ചൊരു
ജീവന്റെ തുടിപ്പും വെറുതെ
മറഞ്ഞുപോയ്‌ ആര്‍ക്കുമില്ലാതെ !

പ്രണയ നിമിഷമേ , നീയൊരു സ്മ്രിതിയോ?
കദനത്തിന്‍ കടലോ?
എനിക്കറിയാതെ ഞാനിതാ നില്‍ക്കുന്നു തെരുവില്‍ !

2 comments: