'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Tuesday, November 8, 2011

എന്റെ ഇരുണ്ട അനുഭവം

കള്ളു കുടിയനാം എന്റെ അപ്പന്‍
എന്നോട് ചൊല്ലി നിന്നോടെനിക്ക്
പ്രണയമെന്നോ , കാമമെന്നോ ഇളം
പൂവിനോടുള്ള ആര്‍ത്തിയെന്നോ
അന്നെനിക്കറിയാതെ
ഞാന്‍ അപ്പന്റെ ചുവന്ന മുഖത്തേക്ക്
നോക്കി, ആ മുഖം എന്നെ അള്ളന്നു
കൊണ്ടിരിക്കുന്നു !
ഇവന്‍ അപ്പനോ ,കാലനോ, കാമ ഭ്രാന്തനോ?
അറിവീല, ഞാന്‍ നിരാശയായ്
എന്നെ തന്നെ നോക്കി ....
നീ വളര്‍ന്നു ... ഒരു പെണ്ണായി ... നിന്റെ
അമ്മയത് മറന്നു .. അച്ഛന്‍ അതോര്‍ ക്കുന്നു
സ്വന്തം സുഖത്തിനായ് ...!
എന്ത് ചെയ്യണം ഞാന്‍ ...?
അപ്പനെ പിടിച്ചു തള്ളിയിട്ട്, ഞാന്‍
അറിയാതെ ഓടി ... വെളിച്ചം
പരന്ന ഇരുണ്ട ലോകത്തേക്ക് ..
അവിടെയും ചെന്നായ്ക്കള്‍ എന്നെ കടിച്ചു പറിക്കാന്‍
എന്ത് ചെയണംന്നറിയാതെ പുകയവേ....
ഒരുത്തന്‍ പ്രണയത്തിന്റെ ആയുധവുമായ്
എന്നെ തേടിയെത്തി ഞാന്‍ വീണു...;
ഒരു ഗുഹയില്‍ ... ;പക്ഷെ എന്റെ
കണ്ണുകള്‍ വെളിച്ചമായ് .. എങ്കില്‍
വേറൊരുത്തന്‍ എന്നെ കടിച്ചു പറിച്ചു
കുടഞ്ഞു ... ഞാന്‍ മരിച്ചു !
എനിക്ക് വേണ്ട ഈ ലോകം; ഞാന്‍
വെറുത്തു ഈ ലോകം ... !
ഇനിയൊരിക്കലും ഓര്‍ക്കതിരിക്കട്ടെ
ഞാനീ നശിച്ച ലോകത്തെ!
നിങ്ങളോര്‍ക്കുന്നുവോ?

7 comments:

 1. This comment has been removed by the author.

  ReplyDelete
 2. ആശംസകള്‍.
  http://surumah.blogspot.com

  ReplyDelete
 3. ഓര്‍ക്കുവാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ലാ......

  ReplyDelete