'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Wednesday, January 19, 2011

 ഓര്‍മ്മയില്‍  ഒരു തുമ്പപൂവ്‌


എന്റെ സ്നേഹ പുഷ്പ്പമേ,
നീ പോളിഞ്ഞിട്ടു  ഒരു വര്‍ഷംകൂടി ....
 ഒരു തുള്ളി കണ്ണുനീര്‍ പോലും  തരാന്‍ ഇന്നെനിക്കില്ല .വറ്റി വരണ്ട എന്റെ കണ്ണുകളുടെ സ്ഥാനത്ത് നിര്‍ജീവമായ രണ്ടു ഗോളങ്ങള്‍ മാത്രം .കാണുന്നതൊന്നും കണ്ടില്ലെന്നു നടിക്കുന്ന , കാണത്ത തൊന്നും ഇ ഭൂമിയില്‍ ഇല്ലെന്നു  കര്യ്തുന്നു.

എന്റെ മനസ്സില്‍ ഇപ്പോള്‍  നിന്നെ കുരിചോര്‍ക്കുമ്പോ സന്തോഷമേയുള്ളൂ ! ഇന്ന് എന്നെ കണ്ട് നീ കരയുന്നത് കാണാന്‍ എനിക്കിട വന്നില്ലല്ലോ?  നെ ഈ ഭൂമിയില്‍ എന്താണ് അനുഭവിച്ചത്  അത് തന്നെ ഞാനും അനുഭവിക്കുന്നു .
 എങ്കിലും നീ ഉണ്ടായിരുന്നെങ്കില്‍  നിന്റെ മടിയില്‍ തലചായ്ച്ചു  എല്ലാം മറന്നു എനിക്കുരങ്ങമായിരുന്നു 
എന്റെ മനസ് നിന്നോട് പറയാമായിരുന്നു. നിന്നെ കാണണം  , എന്ന് വാശി പിടിച്ചു കരഞ്ഞപ്പോ  ഒരു മണല്‍ കൂമ്ബാരത്തിനടിയില്‍ നിന്നെ  ചൂണ്ടി കാണിച്ചു  ഒന്നും മനസിലാവാതെ  നിന്റെ മേലെ ഇരിക്കുന്ന പുഷ്പചക്രങ്ങളുടെ  ഭംഗിയില്‍  കണ്ണുടക്കി നിന്ന  എന്റെ ബാല്യം !
 ആ വാടിയ പൂക്കള്‍ക്കിടയില്‍  ആ മണല്‍ കൂനക്കടിയില്‍  നീ ഉറങ്ങുന്നു എന്നാ സത്യം  അറിയാതെ ഞാന്‍ !

ചിലപ്പോഴെക്കെ ഞാന്‍ നിന്റെ ലോകം ഇഷ്ട്ടപെടുന്നു ... ഈ ലോകം പലപ്പോഴും വെറുപ്പുളവാക്കുന്നു ... ഞാന്‍ എന്തു ചെയണം? ഞാന് വരട്ടെ നിന്റെ കൂടെ .... വയ്യമ്മേ,നോവ്‌ തിന്നു മടുത്തു !
എന്റെ മനസ് തന്നെയാണ് ഇതിനുള്ള മറുപടി . ഞാന്‍ ഒന്ന് ചോദിച്ചോട്ടെ? 

8 comments:

 1. പ്രിയ ഗ്രീഷ്മ ,
  എന്താണ് ഞാന്‍ നിന്നോട് പറയേണ്ടത്?
  നീ എന്തിനാണിങ്ങനെ ഇന്നലെകളില്‍ മാത്രം ജീവിക്കുന്നത്?
  നിന്റെ ഇന്ന് എന്നത് മരണത്തോടുള്ള സല്ലാപം ആണ്...
  നീ സ്വയം എരിഞ്ഞ് വെണ്ണിറായി തീരാന്‍ ആഗ്രഹിക്കുന്നു... എന്തിനു?
  ഈ ലോകത്ത് നിന്റെ ജീവിതത്തെക്കാള്‍ ക്രൂരവും പൈശാചികവുമായ എത്രയോ കാര്യങ്ങള്‍ നടക്കുന്നു..
  അത്തരം കാഴ്ചകള്‍ കാണുമ്പോള്‍, ഒന്ന് പൊട്ടീക്കരയാന് പോലുമാവാതെ നില്‍ക്കുമ്പോള്‍, ഞാന്‍ എന്നും ആലോചിക്കും "ഞാന്‍ എത്ര ഭാഗ്യവാന്‍..എന്റെ നഷ്ടങ്ങള്‍ എത്രയോ നിസാരങ്ങളാണ്.."
  ഉള്‍കണ്‍ തുറന്നു നീ വേദനിക്കുന്ന സഹോദരങ്ങളെ നോക്കൂ..
  നിനക്ക് എഴുതാനുള്ള കഴിവുണ്ടല്ലോ... ഒന്ന് കരയാന്‍ പോലും സാധിക്കാതവരും ഇല്ലേ..
  നീ എഴുതൂ .. അവനെക്കുറിച്ചു മാത്രമല്ല, ഈ ലോകത്ത് കുറിച്ച് മുഴുവന്‍ എഴുതൂ..
  നിന്റെ ദുഃഖത്തില്‍ ചാലിച്ച വരികള്‍ എനിക്കിഷ്ടമാണ്, കാരണം അടിസ്ഥാനപരമായി ഞാനും ഒരു സാഡിസ്റ്റ് ആണ്.. പക്ഷെ, ഒരേ ഒരു വിത്യാസം മാത്രം, എന്റെ നൊമ്പരങ്ങളെ, വേദനകളെ ഞാന്‍ പ്രണയിക്കുന്നു..

  നിന്റെ തൂലികയില്‍ നിന്നും വിരിയുന്ന നിറമുള്ള, മണമുള്ള പൂക്കള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു..
  നീ എഴുതിയാലും...

  ആശംസകള്‍..

  ReplyDelete
 2. നെഞ്ചു വിങ്ങുന്നു...

  ReplyDelete
 3. ഹാ .
  മാനിഷാദാ ..
  പേടിക്കണ്ട ട്ടോ കുട്ട്യേ ..
  അവന്‍ ഇനിയും വരും .
  (ചുമ്മാ ,ഹിഹിഹി ...)

  ReplyDelete
 4. പ്രിയ അനിയത്തീ... ഈ ലോകത്തിൽ സുഖം നേടിയിട്ടുള്ളവരെക്കാൾ ഭാഗ്യം ചെയ്തവർ ദുഃഖം അനുഭവിക്കുന്നവരാണ്. അവരുടെയുള്ളിലാണ്, നന്മ, ദയ തുടങ്ങിയ ദൈവീക വികാരങ്ങൾ ഉണ്ടാവുക. അതുകൊണ്ടു തന്നെ ദുഃഖം നമ്മിൽ നിറച്ച ഈശ്വരന് നാം അത്ര പ്രിയങ്കരർ ആണെന്നു വിശ്വസിക്കൂ. ഇതൊരു വെറും വാക്കല്ല. അനുഭവസ്ഥന്റെ സാക്ഷ്യം മാത്രം...

  ReplyDelete
 5. aasamsakal priya suhruthe...........

  ReplyDelete
 6. ജയകൃഷ്ണന്‍, താങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്..
  വളരെ നല്ല ഉപദേശം....

  ReplyDelete