'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Sunday, January 16, 2011

കഥ

ഈ ഭൂമിയില്‍ മുന്തിരി വിളയില്ല!

കൊയ്യാന്‍ കാത്ത് നില്‍ക്കുന്ന  പാടത്ത് മഞ്ഞു തുള്ളികള്‍  പൊതിഞ്ഞു നില്‍ക്കുന്ന  നെല്‍ചെടികള്‍  സങ്കടത്തോടെ  മരണത്തെ കാത്തു നില്‍ക്കുകയായിരുന്നു .പുലരിയിലെ തണുത്ത കാറ്റ്  ഒഴുകി നടപ്പുണ്ടായിരുന്നു ! ഇളം വെയില്‍  ഉണര്‍ന്നു , പലവിടങ്ങളിലായി  ഉറക്കച്ചടവോടെ  കൊട്ടു വാ ഇട്ടു. കുയിലുകള്‍ കൂകുന്നതും, പ്രാവുകള്‍ കുറുകുന്നതും,മയിലുകള്‍ പീലി നീര്‍ത്തി നില്‍ക്കുന്നതും  അവള്‍ നോക്കി കണ്ടു!
ആകാശത്തിലേക്ക്  മൈനകള്‍  കൂട്ടത്തോടെ പറന്നുയര്‍ന്നു! താഴെ പാടവരമ്പത്ത്  ഞെണ്ടുകളും കൊക്കുകളും  മേഞ്ഞു നടന്നു.   അവള്‍ക്കു ആഹ്ലാദം  തോന്നി !
ആദ്യം കാണുന്ന കാഴ്ചകള്‍  ഓര്‍മ്മയില്‍  എന്നും മായാതെ കിടക്കും ! പാടത്ത് അധ്വാനിക്കുന്ന  ഇവിടത്തെ ജനങ്ങളുടെ  വിയര്‍പ്പിന് ചേറിന്റെയും മറ്റും  മണമാണ് . ആ ജനങ്ങളെല്ലാം  അവള്‍ക്കു വേണ്ടപെട്ടവരാണ്! ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും പരിചയം അടുത്ത് വന്നു !
         വീടുകളില്‍  പശുക്കള്‍  പുല്ലു തിന്നുന്നുണ്ടായിരുന്നു .കാറ്റിനു  ചാണകത്തിന്റെ  മണമുണ്ട് !
 ഈ വശ്യമാനോഹരമായ  നൊചുള്ളി  ഗ്രാമം  എന്റെതാണ് . ഈ ഗ്രാമത്തിന്റെ ,മണ്ണിന്റെ  വിത്താണ് ഞാന്‍ . എന്റെ ലോകമാണിത് . പുഴകളും  ആല്‍മരവും  അന്തിനിലാവും  ഉള്ള  ഈ ഗ്രാമത്തിനപ്പുറത്ത്   എനിക്കൊരു ലോകമില്ല ! ഇത്ര നാളും ഏതോ  സ്വപ്ന ലോകത്ത്  അന്തമില്ലാതെ  അലയുകയായിരുന്നു !
കപടതയും  വഞ്ചനയും  കറുത്ത വസ്ത്രങ്ങളുമുള്ള ഒരു  പോയ്‌ ലോകത്തില്‍ !
 കുളത്തില്‍  വിരിഞ്ഞു നില്‍ക്കുന്ന ചെന്തമാരകള്‍  ഇളം കാറ്റില്‍  തലയ്യാട്ടുന്നുണ്ടായിരുന്നു! കുളക്കടവില്‍ നിന്നും കുളിച്ചു ഈറ നുടുത്തുപോകുന്ന  പെണ്ണുങ്ങളും കുട്ടികളും എന്റെ ബന്ധുക്കളാണ്! ആ പോകുന്ന കുട്ടികളില്‍ ഒരുത്തനെ  ഞാന്‍  എന്റെ തോളില്‍ കിടത്തി പാട്ട് പാടി കൊടുത്തിട്ടുണ്ട് ! അതില്‍ മിക്കവാറും എന്റെ  കളി കൂട്ടുകാരുമാണ് ! 
ഈ ഗ്രാമത്തിലെ ആണൊരുത്തന്‍ തരുന്ന പുടവ ചുറ്റി  ഒരു കൊച്ചു വീട്ടില്‍  ആഞ്ചാര് മക്കളെയും പെറ്റ് എന്റെ സുഖങ്ങളുടെ  പറുദീസ ഇവിടെ നിര്‍മ്മിക്കും!
എന്റെ  മുറിയിലെ ഭിത്തിയില്‍  നിറയെ  ഞാന്‍  വരച്ച  ചിത്രങ്ങള്‍ തൂക്കും , ആ ചിത്രങ്ങള്‍  വേറെ ആരും  കാണണ്ട  എന്റെ കണവനും മക്കളും മാത്രം കണ്ടാല്‍മതി ! അവരാണ്  എന്റെ ലോകത്തെ നഷ്ത്രങ്ങള്‍ !
പിന്നെ വീട്ടു മുറ്റത്തു ഒരു തൈമാവു നടണം  ആ തൈ എന്റെ മക്കള്‍ക്കൊപ്പം  വളര്‍ന്നു വരണം  അവര്‍ക്ക്  കളിയ്ക്കാന്‍  കുറെ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കണം ...മണ്ണ് വാരി തിന്നു വളരുന്ന  ബാല്യം എത്ര  സ്മൃതി മധുരം! 
എന്റെ മക്കള്‍ വളരുന്നത്‌  എനിക്ക്  കണ്ണ് നിറയെ നോക്കി കാണണം , അവര്‍ക്ക് നല്ല പേരുകള്‍ ഇടണം .
മുണ്ടുകള്‍ നെയുന്ന  നെയ്ത്തു പണിക്കാര്‍ ഇടചായ  കുടിക്കാന്‍  ചായ കടയിലേക്ക് പോകുന്നത് കണ്ടു ! മിക്കവാറും വൃദ്ധന്‍ മാരാണ് ...അവരിപ്പോഴും അദ്ധ്വാനിക്കുന്നു ....അവരുടെ മക്കളെല്ലാം  പണി ചെയുന്നുണ്ടെങ്കിലും വീട്ടില്‍ ഒതുങ്ങി വിശ്രമിക്കാന്‍  അവര്‍ ഇഷ്ട്ടപെടുന്നില്ല ! പക്ഷെ  എന്റെ മക്കളും കെട്ടിയോനും  പണിയെടുത്തു  തളര്‍ന്നു വരുമ്പോള്‍  അവര്‍ക്ക് നല്ല ആഹാരങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍  ഞാന്‍ വീട്ടില്‍ ഉണ്ടാവണം ! എന്റെ  കെട്ടിയോനും മക്കളും ....അവരുടെ കളിയും ചിരിയും  തമാശയും വികൃതികളും .... ഹാ... എന്തു രസമായിരിക്കും . അവള്‍  അത്യധികം സന്തോഷിച്ചു .
പക്ഷേ.. ഇതെല്ലാം നടക്കുമോ?
എന്തു കൊണ്ട് നടക്കില്ല ?
ഇത് ഞാന്‍ വളര്‍ന്ന  എന്റെ  നൊചുള്ളി  ഗ്രാമമാണ് . ഇവിടയാണ്  എന്റെ അച്ഛനും അമ്മയും ഉറങ്ങുന്നത് . എന്റെ പൂര്‍വികരും  ഇവിടെയാണ്  അന്തിയുറങ്ങുന്നത് ....അവരുടെയൊക്കെ  അനുഹ്രഹം  എനിക്കുണ്ടാകും !
എന്റെ മുത്തച്ചന്റെയും അച്ഛന്റെയും അമ്മയുടെയും  ചോരവീണ്  ഈ മണ്ണ് ചുവന്നിട്ടുണ്ട് ! അവരുടെ  ചന്ദന മേനി  ഈ മണ്ണിനെ  കൂടുതല്‍ വളക്കൂറു നല്‍കിയിട്ടുണ്ട് ! ഇവിടെയുള്ള  എന്റെ ബന്ധുക്കള്‍ - ചേട്ടന്മാരും ചേച്ചി മാരും കുട്ടികളും മുത്തശ്ശി മാരേയുമൊക്കെ ഞാന്‍  അളവില്‍  അധികം സ്നേഹിക്കുന്നു !
നിങ്ങള്‍ അത്  തിരിച്ചറിയണം....നിങ്ങള്‍ എന്റെ സ്നേഹം അറിയണം , നിങ്ങള്‍  എന്നെ  ഇനിയും വളര്‍ത്തണം ..ഓരോ നിമിഷവും എന്നെയോര്‍ത്ത്  നിങ്ങള്‍ സന്തോഷിക്കണം ...നിങ്ങള്‍ ആരും എന്താ സന്തോഷിക്കാത്തത് ? നിങ്ങള്‍ക്കെന്നെ നഷ്ട്ടപെട്ടതല്ലേ  ഞാന്‍ തിരിച്ചു വന്നില്ലേ ! ഈ പിഴച്ചവളുടെ തിരിച്ചു വരവാണിത് !

പക്ഷേ  നിങ്ങള്‍  ആരും എന്തെ എന്നെ തിരിച്ചറിയുന്നില്ല?
അവളെ ആര്‍ക്കും  പിടി കിട്ടിയില്ല !കണ്ടവരൊക്കെ  അവളെ സംശയത്തിന്റെ നിഴലിലാണ്  നോക്കിയത് ! ചിലര്‍  കഴുകന്റെ കണ്ണുകളോടെ അവളുടെ  പൂമേനിയെ ഉഴിഞ്ഞു കടന്നുപോയി . എല്ലാവരുടെ കണ്ണുകളിലും സംഭ്രമം , സംശയം ! അവളുടെ നനഞ്ഞ മിഴികള്‍ അവര്‍ക്ക് നേരെ പാകിയപ്പോള്‍  അവള്‍ കെഞ്ചി : നിങ്ങള്‍ ആരെങ്കിലും  എന്നെ തിരിച്ചറിയു...! എനിക്ക് നിങ്ങളില്‍ നിന്നും ഒന്നും വേണ്ട ..നിങ്ങളുടെ പാടമോ പറമ്പോ സ്വത്തോ  ഒന്നും ... എന്നെ നിങ്ങള്‍ അറിഞ്ഞാല്‍ മതി ...എന്നെ കൈവടിയരുത്!

അവളുടെ അപേക്ഷ  ചവറ്റു കുട്ടയില്‍  വലിച്ചെറിയപ്പെട്ടു ! ജനങ്ങള്‍ അവളെ പല  സംശയത്തിന്റെ നിഴലിലും നോക്കി , ചിലര്‍ അവളെ നോക്കി കാര്‍ക്കിച്ചു തുപ്പി , ചിലര്‍ കണ്ണിറുക്കി കാണിച്ചു! സ്ത്രീകള്‍ അവളെ കണ്ടപ്പോള്‍ ഒഴിഞ്ഞു മാറി , കുട്ടികള്‍ പേടിച്ചു ...അവര്‍ അവരുടെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമോപ്പം നടന്നു ! അവള്‍ക്ക് സങ്കടവും ആശ്ചര്യവും  തോന്നി !
ഇവര്‍ക്കെല്ലാം എന്തു പറ്റി ?
 എന്നെ എന്തിനാണ് പേടിക്കുന്നത് ? എന്റെ വേഷം കണ്ടിട്ടാണോ ? ഞാനും അവരെ പോലെ ഒരു മനുഷ്യ സ്ത്രീ തന്നെയല്ലേ ! എന്നെ എന്തിനാണ് ഇവര്‍ അറക്കുന്നത്‌? ഞാന്‍ അന്ന്യയല്ല ..നിങ്ങളുടെ സ്വന്തമാണ് , ഈ മണ്ണിന്റെ വിത്താണ് ,നിങ്ങളുടെ രക്തം തന്നെയാണ് എന്റെ സിരകളില്‍ കൂടിയും ഓടുന്നത് !എന്നെ മനസിലാക്കു .......!

അവള്‍ താമസിക്കാന്‍  ഒരിടം തേടി നടന്നു . ആരും അവള്‍ക്ക് ഇടം കൊടുത്തില്ല .വാടക കൊടുക്കാന്‍ വരെ തയ്യാറായിരുന്നു എന്നിട്ടുപോലും അവളെ എല്ലാവരും ഉപേഷിച്ചു.രക്ത  ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും എല്ലാവരും അവള്‍ക്ക് മുന്നില്‍ അപരിചിതരെ പോലെ പെരുമാറി  .അവളെ ഒരു കുറ്റവാളിയെ പോലെ , തെരുവ് പെണ്ണിനെ പോലെ
 അവര്‍ ആശ്ചര്യത്തോടെ വീക്ഷിച്ചു ! 

അവള്‍ ഏതോ ഒരുത്തനെ കൊന്നിട്ട് വന്നതാണെന്നും  അവളെ പോലീസ് തിരയുന്നുണ്ടെന്നും ആളുകള്‍ പറഞ്ഞു പരത്തി ! അവര്‍ക്ക് അവളെ വേണ്ടാ, അവര്‍ അവളെ മറന്നു, വെറുത്തു.... പിന്നെ എന്തിന്‌?

അയ്യോ എന്നെ ഒന്ന് മനസിലാക്കു  ഞാന്‍ സ്നേഹിച്ചു  വിശ്വസിച്ചു പോയ അയാള്‍ക്ക്  വേറെ പെണ്ണും കുട്ടിയുമുണ്ട് ! അയാളെ എനിക്ക് കൊല്ലേണ്ട  ദേഷ്യമുണ്ടായെങ്കിലും ഞാന്‍ സഹിച്ചു ഒടുവില്‍  അവരെ ജീവിക്കാന്‍ അനുവദിച്ചു ..... അവര്‍ സ്വതന്ത്രരായി ജീവിക്കട്ടെ .പാപികള്‍  വാഴുന്ന ഈ ലോകത്ത്  ഞാനും ഒരു പാപിയാകാന്‍  ഇഷ്ട്ടപെട്ടില്ല ! ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല . ഞാന്‍ നിങ്ങളുടെ മകളാണ് . കളിക്കുട്ടുകാരിയാണ് , ഉടപിറന്നവ ളാണ്....  ദയവു ചെയ്ത് നിങ്ങള്‍ എന്നെ തിരിച്ചറിയണം !!
മഞ്ഞുതുള്ളികള്‍  വെയിലേറ്റു  ഇല്ലാതാവുമ്പോള്‍  അവളുടെ മിഴിയില്‍  മഞ്ഞുത്തുള്ളികള്‍  കന്നെര്‍ തുള്ളികളായി  പുനര്‍ജനിച്ചു....!

അവളുടെ വാക്കുകള്‍ ആരും ചെവികൊണ്ടില്ല .എല്ലാവരും അവളെ നിന്ദിച്ചു ചിരിച്ചു , പരസ്യമായി  അവളെ പുലഭ്യം പറഞ്ഞു ! കള്ളിയേന്നും വേശ്യയെന്നും  വിളിച്ചു  ചിലര്‍  അവളുടെ ശരീരത്തില്‍  കൈവെക്കാന്‍ ശ്രേമിച്ചു . അവള്‍ നിരാശയോടെ വേദനോയോടെ നിലവിളിച്ചു കരഞ്ഞു! അവളുടെ കരച്ചില്‍  ആരും കേട്ടില്ല .
 ഈ ലോകം  ഇപ്പോഴും നിദ്രയിലാണ് .സത്യം  ഉള്‍കൊള്ളാന്‍  ഇവിടെ ആരുമില്ല ! നേരം രാത്രിയായപ്പോള്‍ അവള്‍ അവിടെ നിന്നും തിരിച്ചു നടന്നു  വന്ന ഇടത്തേക്ക് പോകാന്‍ അവളുടെ മനസ്സ് അനുവദിച്ചില്ല ! അവരുടെ സ്വര്‍ഗം അവള്‍ക്ക് നരഗമാണ് !
ഇനിയെങ്ങോട്ട് പോകും ?

10 comments:

 1. ഇനിയെങ്ങോട്ട് ?
  അവളെ പോലെ, എത്രയോ പേര്‍ക്ക് അതൊരു ഉത്തരമില്ലാത്ത ചോദ്യമാണ് ?
  ഇനി ഈ രാത്രി എവിടേലും പോകണമെങ്കില്‍ തന്നെ, ഇരുട്ടിന്റെ മറവില്‍ പതുങ്ങിയിരിക്കുന്ന മാംസ ദാഹികളുടെ കണ്ണില്‍ പെടാതെ വേണം പോകാന്‍.. അത് അതിലും ദുഷ്കരം..

  സ്വപ്നം കണ്ടു കളിച്ചു ചിരിച്ചു പോയ കഥയുടെ ഒഴുക്കിന്റെ ദിശ പെട്ടന്ന് മാറിയപ്പോള്‍ ശരിക്കും ഫീല്‍ ചെയ്തു.. ഉള്ളില്‍ തട്ടി..
  പെട്ടന്നുള്ള ഒരു ഒറ്റപ്പെടലിന്റെ കഥ, ഒരു ചതിയുടെ കഥ നന്നായി പറഞ്ഞിരിക്കുന്നു..
  ആ നാട്ടുകാര്‍ ചെയ്ത പോലെ, തള്ളിക്കളയാന്‍ അല്ലെ എളുപ്പം, കൊള്ളാന്‍ അല്ലല്ലോ...
  എവിടേലും ആരേലും എന്നെങ്കിലും അവളെ തിരിച്ചറിയും എന്ന് വിശ്വസിക്കാം അല്ലേ കഥാകാരീ..

  പിന്നെ, കഥയില്‍ ! ചിഹ്നം പലയിടത്തും മുഴച്ചു നില്‍ക്കുന്നു..ശ്രദ്ധിക്കുക..
  കുയിലുകള്‍ കൂകുന്നതും, പ്രാവുകള്‍ കുറുകുന്നതും ഒക്കെ പുലരിയെ വര്‍ണ്ണിക്കാന്‍ അനുയോജ്യമാണോ ? എന്റെ ഒരു സംശയമാണ്?

  അഭിനന്ദനങ്ങള്‍..
  ഇനിയും ഒരുപാട് എഴുതുക.. ആശംസകള്‍..

  ReplyDelete
 2. ആദ്യ കഥ നന്നായിരിക്കുന്നു. എങ്കിലും പകുതി പറഞ്ഞു വച്ചതു പോലെ തോന്നു. ഒരു പൂര്‍ണ്ണത കൈവരണം. പിന്നെ, അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ഇനിയുമെഴുതുക.ആശംസകള്‍...

  ReplyDelete
 3. കഥ നന്നായി പറഞ്ഞു . അഭിനങ്ങൾ..

  ReplyDelete
 4. ഈ ലോകം ഇപ്പോഴും നിദ്രയിലാണ്
  : (

  ReplyDelete
 5. കഥ ഇഷ്ടായി....
  തുടരുക
  എല്ലാ ആശംസകളും

  ReplyDelete
 6. nice one . try to improve in climax

  ReplyDelete
 7. കഥക്ക് ഉപയോഗിച്ച തീം കൊള്ളാം. ആദ്യ കഥ എന്ന നിലയില്‍ (ബ്ലോഗിലെ ആദ്യകഥയാവാം. പക്ഷെ കഥകള്‍ മുന്‍പ് എഴുതിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.) ഒ.കെ. പക്ഷെ, ഒന്ന് ചോദിക്കട്ടെ ഗ്രീഷ്മ, എന്തിനാ കഥയിലെ ഓരോ വരികള്‍ കഴിയുമ്പോളും ആശ്ചര്യചിഹ്നം ഇട്ടിരിക്കുന്നത്. കുത്തുകള്‍ വേണ്ടിടത്ത് വരെ ആശ്ചര്യചിഹ്നം ഇട്ടിരിക്കുന്നു. അത് ഉഴിവാക്കുക. വെറുതെ ഇനിയുമെഴുതൂ എന്ന് പറഞ്ഞ് പോകാന്‍ മനസ്സ് വരാതിരുന്നതിനാല്‍ ഇത് തുറന്ന് പറഞ്ഞു എന്നേ ഉള്ളു..

  ReplyDelete
 8. Very good attempt indeed! With this literary flair, one can visualise the emergence of another passionate story-teller. Please, keep up the zest and write creatively more. Wish you all the best!

  ReplyDelete