'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Wednesday, January 12, 2011

മനസ്സ് പറയുന്നത്

 കൊത്തി പറിക്കുന്നു,ചിറകിന്റെ
കണ്ണുകള്‍ അടയുന്നു പതിയെ
അതറിയാതെ ഒഴുകുന്നു കണ്ണാടി പുഴ !
വിളക്കുവേച്ചൊരു നേരം

 ഇടിയോടെ പെയുന്ന മഴയാണ് താരം
കരയുന്ന കണ്ണിലെ കൃഷ്മണി 

നിന്‍ ചിറകൊച്ച എനിക്കിന്ന്
കേള്‍ക്കുവാന്‍ തോന്നി
പറമ്പിലെ ഇഷ്ടിക  ചൂള കത്തുന്നു ;
അതിലെരിയുന്ന കനവുകള്‍ 
നിലവിളിക്കുന്നു
ആരെയോ തേടുന്ന പക്ഷികള്‍

വെറുതെ  ആരോരുമില്ലാതെ  കൂടണയുന്നു!
ഒടുവിലീ ഹൃദയമെന്ന ജലരേഖ

വെറുതെ കഥനത്തിന്‍ കഥ ചൊല്ലുന്നു
കനിവിന്റെ പുഞ്ച പാടമിന്നകലെ

 ഒരു തിരി വിളക്കിന്റെ നാളം  പരത്തുന്നു
ചിറകൊടിഞ്ഞൊരു പക്ഷി അറ്റു

വീഴുന്നത് കാണാന്‍  ഈ ലോകം
 കണ്ണ് മിഴിക്കുന്നു !
ഇനി വയ്യ ..ഞാനൊരു

നാടോടിയായ് പറക്കട്ടെ  ഈ
നീലാകാശ ചെരുവിനു താഴെ !

6 comments:

 1. nalla chindhakalk nallathumathram smbavikkatte...

  ReplyDelete
 2. chirakodinja pakshi...... , nee parannolu tto!

  ReplyDelete
 3. ചിറകൊടിഞ്ഞ പക്ഷി...
  എങ്ങിനെ പറക്കും?
  ചിറകുകള്‍ തളരുന്നതെപ്പോള്‍ ?
  എറെ ദൂരം പറന്നു കഴിയുംബൊളോ?
  ആ നീലിമക്കു മീതെ ഇരിപ്പിടം തേടി അലയുമ്പൊളോ?
  വേനലില്‍ നീരുറവ തേടി അറിയാതെ തീരത്തേക്ക് യാത്രയാകുമ്പോളോ?
  Remove word verification..ok..

  "കൃഷ്ണമണി" എന്നല്ലേ അതുപോലെ "കദനം" ആണ് കഥനം അല്ല...
  അല്ലേ?
  എഴുതൂ.....നന്നായിട്ടുണ്ട്...ആശംസകള്‍...

  ReplyDelete
 4. ചിറകൊടിഞ്ഞൊരു പക്ഷി അറ്റു
  വീഴുന്നത് കാണാന്‍ ഈ ലോകം
  കണ്ണ് മിഴിക്കുന്നു !
  ഇനി വയ്യ ..ഞാനൊരു
  നാടോടിയായ് പറക്കട്ടെ ഈ
  നീലാകാശ ചെരുവിനു താഴെ !.......
  nice

  ReplyDelete
 5. അക്ഷരത്തെറ്റുകൾ വരാതെ നോക്കുക. ഇഷ്ടികച്ചൂള എന്ന് ചേർത്തെഴുതണം. വിളക്കുവച്ച എന്നും പുതിയ കവിതയിൽ കദനം എന്ന് ശരിയായി എഴുതിയിട്ടുണ്ട്.വരികൾ മുറിക്കുമ്പോൾ ശ്രദ്ധിക്കുക.
  അറ്റു എന്ന് ഒരുവരിയിലും വീഴുന്നത് എന്ന് അടുത്തവരിയിലും. അറ്റുവീഴുന്നത് ഒറ്റവാക്കാണ്.പുഞ്ചപ്പാടം എന്ന് ചേർത്തെഴുതണം.

  വെറുതെ എവിടെങ്കിലും വരികൾ മുറിച്ചാൽ കവിത പൊയ്പ്പോവും.സൂക്ഷിക്കുക

  ReplyDelete
 6. "ആരെയോ തേടുന്ന പക്ഷികള്‍
  വെറുതെ ആരോരുമില്ലാതെ കൂടണയുന്നു...."

  ReplyDelete