'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Wednesday, January 12, 2011


ഒരു വിളി കേള്‍ക്കു ?
പിരിയാതെ പോകുക  വസന്തമേ....,
വാതില്‍ തുറക്കുന്ന പുലരിതന്‍ ചിറകില്‍
വെറുതെയിരിക്കുന്ന മൌനത്തിനപ്പുറം 
 വെയിലേറ്റു വാടുന്ന  പൊന്നിതള്‍ പോലെ
പകരം  നഗ്ന സത്യങ്ങള്‍ അറിയാതെ
പോകുന്ന കാലത്ത്തിനോടുവില്‍ 
ബാലിയടുപോലെ 
നിന്നെ ഞാനറിയുംബോലെ ....
ഇതള്‍ വിരിചിടുന്ന കാര്‍മുഘില്‍
തേടുന്ന ഗഗനമാകും 
എന്‍ കളിവീണ മെല്ലെ പാടുന്ന
പല്ലവി നിന്റെ ജീവന്റെ തളമാകുന്നു!
വരണ്ട ചുണ്ടിന്റെ അറ്റത്തുവിരിയുന്ന 
വേദനതന്‍ ശേഷിപ്പുകള്‍  നിന്നെ
 അറിയാതെ പോകില്ലയോരിക്കലും !
നീയാണ് ജീവന്റെ താളമേന്നോതുന്ന
ഒരു മഴ പെയ്തുപോയ് ഇന്നെന്റെ 
കരളിന്റെ ജാലകവാതില്‍  മെല്ലെ തുറക്കുന്ന 
 നേരം  നീയൊരു പക്ഷിയായ് ചിറകൊടിഞ്ഞു
വീഴുന്നു  എന്റെ മുന്നില്‍; കരയുവാന്‍  വയ്യ ,
കണ്ണീരുമില്ല കടലിന്റെ ഓലങ്ങലന്നും നിനക്കില്ല !
ചോര വീഴുന്ന വഴിയാണ് ലോകം ,
ചോര്‍ച്ചയുള്ള  വീടാണ് ലോകം ,,,,
കളിയില്ല കുഞ്ഞേ  നിന്റെ മുന്നില്‍ 
ഈ കാലത്തിന്റെ കളിവീണ !
മറക്കണം ഈ വഴികളെല്ലാം ,
വേടന്റെ ചിരികളില്ല വേദന തന്നൊരു മോഹമില്ല ,
ചിരിക്കുക  എന്നെ നോക്കി   
അറിയുക നീയെന്റെ പ്രാണന്റെ  വേദന !
.................................................................
 
 

3 comments:

  1. പ്രാണന്‍റെ വേദന അറിയിക്കുന്ന കവിത! ആശംസകള്‍!

    ReplyDelete
  2. jeevithamakunna yathrayil ellem ethupolokke thannae aanu

    ReplyDelete
  3. ഗ്രീഷ്മ, ഞാനീ വരികളിന്നെന്റെ മോള്‍ക്ക്‌ അയച്ചു കൊടുത്തു. അവള്‍ വളരുകയല്ലേ...ഒരു നല്ല ചേച്ചിയുടെ ഉപദേശങ്ങള്‍..... പിന്നെ അക്ഷര പിശാചിനെ നല്ലവണ്ണം സൂക്ഷിക്കണം... ഒന്ന് കൂടി വരികളെ മെരുക്കിയാല്‍, ഒതുക്കിയാല്‍ ഒരു സുന്ദര ശില്പമായേനെ... ആശംസകള്‍....

    ReplyDelete