'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Monday, January 10, 2011

kavitha

 വെറുതെ 

വെറുതെ,യെന്നു കുറിക്കുവാന്‍ നേരമായി.....
വെറുതെയോന്നോര്‍ ക്കുവാന്‍ തോന്നിപോയി
ഇനിയുമുറങ്ങാത്ത  മിഴിമുനയില്‍
ഇന്നൊരു മഴ പെയ്തു തോര്‍ന്നുപോയി
കാറ്റായ് പടര്‍ന്നൊരു കഥനങ്ങള്‍ വെറുതെ
കാതിലെന്തോ മന്ത്രിച്ചു മറഞ്ഞു പോയി
വഴിപിരിയാത്ത്ത സ്മ്രിതികളിലിന്നും വെറുതെ
വളരുന്നു വഴിവിളക്ക്  ....!
നിന്നെ പുണര്‍ന്നൊരു കരങ്ങളിന്നും  വെറുതെ
കിടക്കുന്നു നിശ്ചലം
 ഒരു പൂമഴപോല്‍ എന്‍ ഹൃത്തിലെഴുതിയ  ചിത്രം  വെറുതെ
ഓര്‍ത്ത്തുപോയീടുന്നീ നിമിഷം
മൊഴികളില്‍ വിടരുമീ സ്നേഹത്തിന്‍ മൌനം  വെറുതെ
മിഴികളില്‍ തന്നത് കണ്ണുനീരോ?
എന്നെ മറന്നകന്നുപോം നിന്‍ വിളികേള്‍ക്കാന്‍  വെറുതെ
എന്നുള്ളമിന്നു കൊതിക്കുന്നുവോ?
വെറുതെയീ നിമിഷം  നിന്നിലലിയാന്‍  വെറുതെ
 വെറുതെ കുറിച്ചിടും വാക്കുകളോ?
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
                                                                                             കടപ്പാട് , സുനേഷേട്ടന്‍!

1 comment:

  1. കവിത നന്നായിരിക്കുന്നു.... ആശംസകള്‍!

    ReplyDelete