'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Monday, January 3, 2011

ഇന്നലെകള്‍  എന്നില്‍  നോവിന്‍ സ്മ്രിതികള്‍ തന്നു ;
വിടരനാവാതെ പോയൊരു പുഷ്പമായ്  ഇന്നിന്റെ
മൌന ഭൂമിയില്‍ ഞാനലയുന്നു !
പ്രിയമുള്ളതൊക്കെയും പിരിഞ്ഞു പോകുമ്പോള്‍
പ്രിയ  മാനസ മെന്തിനോ  കരയുന്നു വെറുതെ!
എന്നെ വെറുക്കാന്‍ കഴിയുന്ന ചങ്ങാതികളെ
നിങ്ങളെ വെറുക്കാന്‍ എനിക്കവുന്നില്ലല്ലോ 
പ്രിയ മോഹമായ് നിന്നെ തോലോടുന്ന എന്റെ
ഹൃദയം നിങ്ങളൊരിക്കലും ഓര്‍ക്കുന്നേയില്ല !
ഇനി കുറിക്കുവാന്‍ വയ്യ ഞാന്‍ പോകട്ടെ  ദൂരെ!
നിങ്ങള്‍ക്ക്‌ നല്ലതേ വരൂ !

2 comments: