'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Saturday, January 1, 2011

കടലായി നിറഞ്ഞൊരു സ്നേഹം
കരയോടടുത്ത്തപ്പോള്‍  കണ്ണുനീരായി !
ഇടറിയ ഹൃദയത്തില്‍ നിന്നും  ഒഴുകിയ
കണ്ണുനീര്‍ കടലായി മാറി !

ഒരിക്കലും പിരിയില്ലെന്ന് കരുതി
ഒന്നിച്ച പക്ഷികള്‍ പിന്നെ
എന്തിനോ ഇരുലോകങ്ങള്‍  തേടി
ഈ നിമിഷം  ഒരിക്കലും മറക്കില്ലെന്ന്
ചൊല്ലി  ഒരു കിളി യാത്ര പറഞ്ഞപ്പോള്‍ ,
നോവിന്റെ മണിയറ തുറന്നൊരു
കത്തിയാല്‍ മുറിപെടുത്തി!
ഇന്നതോക്കെയും വെറും കിനക്കളായി,
അല്ലെങ്കില്‍ വെറും തോന്നലുകള്‍ !ഈ പുതുവര്‍ഷ  പുലരിയില്‍  ഞാന്‍  ! വേദനിക്കുന്ന ഹൃദയുമായി  ആകാശത്തിലേക്ക് കണ്ണ് നട്ട് കാത്തിരിക്കുന്നു !
അങ്ങകലെ  കാണാന്‍ പോലും കഴിയാത്ത  തിങ്കളിന് വേണ്ടി............!

2 comments: