കടലായി നിറഞ്ഞൊരു സ്നേഹം
കരയോടടുത്ത്തപ്പോള് കണ്ണുനീരായി !
ഇടറിയ ഹൃദയത്തില്‍ നിന്നും ഒഴുകിയ
കണ്ണുനീര് കടലായി മാറി !
ഒരിക്കലും പിരിയില്ലെന്ന് കരുതി
ഒന്നിച്ച പക്ഷികള്‍ പിന്നെ
എന്തിനോ ഇരുലോകങ്ങള്‍ തേടി
ഈ നിമിഷം ഒരിക്കലും മറക്കില്ലെന്ന്
ചൊല്ലി ഒരു കിളി യാത്ര പറഞ്ഞപ്പോള്‍ ,
നോവിന്റെ മണിയറ തുറന്നൊരു
കത്തിയാല്‍ മുറിപെടുത്തി!
ഇന്നതോക്കെയും വെറും കിനക്കളായി,
അല്ലെങ്കില്‍ വെറും തോന്നലുകള്‍ !
ഈ പുതുവര്‍ഷ പുലരിയില്‍ ഞാന്‍ ! വേദനിക്കുന്ന ഹൃദയുമായി ആകാശത്തിലേക്ക് കണ്ണ് നട്ട് കാത്തിരിക്കുന്നു !
അങ്ങകലെ കാണാന്‍ പോലും കഴിയാത്ത തിങ്കളിന് വേണ്ടി............!
congratulations
ReplyDeleteniceeeeeeeeee
ReplyDelete