'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Saturday, February 5, 2011

 നീയും ഞാനും 

എന്റെ കണ്ണുകള്‍ നിനക്കുവേണ്ടി 
കാണാന്‍ തുടങ്ങിയിട്ട്  
ഏറെ നാളായിരിക്കുന്നു...
നീയതറിയുന്നുവോ?
ഇക്കാലമത്രയും 
ഞാന്‍ നിനക്ക് വേണ്ടി 
മാത്രം ജീവിച്ചു ,
നിന്റെ  സുഖങ്ങള്‍  
ദുഃഖങ്ങള്‍ 
എല്ലാം ഞാന്‍ 
അറിഞ്ഞുകൊന്ടെയിരുന്നു
നിനക്ക് ഞാന്‍ ഒരു തണല്‍ മരമായി
എന്ന് വിശ്വസിക്കുന്നു ..
നീ എപ്പൊഴും
ഒന്നും പറയാതെ ...
നിന്റെ  സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാത്രം 
നോക്കി നടക്കുമ്പോള്‍ 
ഞാന്‍ ഒരു മണ്‍ കുടമായി
ഉടയുകയായിരുന്നു ....
നിയെന്തെങ്കിലും  അറിഞ്ഞിരുന്നുവോ? 
നീ ഒന്നും അറിയണ്ട ... നീ നടന്നോ?...
ഞാന്‍ ഇനിയും ഉടഞ്ഞോളാം!

5 comments:

 1. നന്നായിട്ടുണ്ട്

  ReplyDelete
 2. ഉടയാൻ മാത്രമായിട്ടോ……..?

  ReplyDelete
 3. ഗ്രിഷ്മയുടെ മിക്ക കവിതകളും ഇപ്പോള്‍ ഞാന്‍ വായിച്ചു.ഹൃദയം നിറയെ മികവുറ്റ കവിതകള്‍ സ്വന്തമുണ്ടല്ലോ, വൃത്തമില്ലാത്തതാണെന്റെ വൃത്തം എന്ന് ഘോഷിക്കാതെ സ്വല്പം താളം മേമ്പൊടിക്ക് ചേര്‍ത്താല്‍ ഇനിയും സുന്ദരമാകും.
  All the best ,
  ajay menon

  ReplyDelete
 4. കവിത നന്നായിരിക്കുന്നുട്ടൊ. വരാൻ വൈകിയതിൽ ക്ഷമിക്കുക!!

  ReplyDelete