'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Friday, May 13, 2011

ആര്‍ക്കോ വേണ്ടി മൂളുന്നു നീ

വിജനമീ വഴിയോരമിന്നിതാ ഒരു കിളിക്ക് നേരേ
വാതിൽ തുറന്നു നീ കാത്തിരിക്കുന്നുവോ
നിന്‍ കാത്തിരിപ്പ്  വെറുതെയാവില്ല  പിന്നെ
നിന്‍ മിഴിപൂക്കള്‍ വിറയാർന്ന എന്നുടെ 
ഹൃദയത്തെ  മറന്നു  തേങ്ങുന്നതെന്തേ?

പുഷ്പമായ്  നീ വിരിഞ്ഞുവെങ്കിലും നീ കോർത്ത പൂമാല
പൂജക്കെടുക്കുന്നില്ല പൂജാരി ; ചിരികള്‍ മായുന്നു
പാതിമറന്നൊരീമോഹനരാഗം 
ആര്‍ക്കോ വേണ്ടി മൂളുന്നു നീ

നീയൊരു  മണ്‍ ചിരാതയെന്കിലൊരു  തിരി  ദീപം കൊളുത്താം
മറന്നുവോ നീ ഉപേഷിച്ച വഴിപോക്കനീ വഴി
വന്നുപോയതും ,നീ ഇന്നും അതോര്‍ത്ത്  ചിരിപ്പതും
പരിവര്‍ത്തനമില്ല ,നിന്‍ നാവിനും മനസിനും !

ഒരു കാണാക്കുയില്‍ പാടവേ  നീമറന്നൊരു  മാനസം 
നിന്നില്‍ നിറച്ചത്  സ്നേഹമായിരുന്നു,കളിയല്ല ;
 നീ കണ്ടതൊന്നും സത്യവുമല്ല , 
നീ കാനെണ്ടാതോന്നും കാണുന്നുമില്ല
നിന്‍ ചിരി മായും എന്നേക്കുമായി  എങ്കിലും
ഞാനുണ്ടുകൂടെ  നിന്‍  വഴിയിലൂടെ..... 

2 comments:

  1. നന്നായിരിക്കുന്നു .
    നല്ല ഒഴുക്കുള്ള കവിത .
    ആശംസകള്‍ ....

    ReplyDelete
  2. കവിതയെ പറ്റി ആധികാരികമായി പറയാൻ ഒന്നും അറിയില്ല, എങ്കിലും കവിത ഇഷ്ടപ്പെട്ടു. നല്ല വരികൾ. ഇനിയും വരാം.

    ReplyDelete