'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Thursday, January 13, 2011

kavitha

 പ്രണയത്തിന്റെ  നിമിഷങ്ങള്‍

ഓര്‍മ്മകളില്‍-----------------

നിഴലായി വന്നൊരു ജീവന്റെ താളം 
നീരായി മാറിയതെപ്പോള്‍?
കടലായി തേങ്ങിയ കദനം
കരയായ് മാറിയെതെപ്പോള്‍?
ആത്മാവ് പിടയുന്ന രാവുകളും
ആരോരുമില്ലാത്ത  ജീവനും
പുഴയായ് ഒലിച്ചൊരു കണ്ണുനീരും 
കാര്‍മുഘില്‍ നിറഞ്ഞൊരു  സന്ധ്യകളും
നിന്നെ മറക്കാന്‍ പടിപ്പിച്ചുവോ?
വിരഹാര്‍ദ്ര തിങ്കളെ  നിന്നെ
അറിയാന്‍ വെമ്പുമീ മിഴികളിന്‍ നാണം
നീയറിയാതെ  പോയൊരു നിമിഷമോ , 
വെയിലേറ്റു വാടുന്ന പൂവിന്റെ  ആര്‍ദ്രത
ആരു മറിഞ്ഞില്ല , എങ്കിലും  
ചിരിക്കുന്ന പൂവിന്റെ സൌരഭ്യം 
ഈ ലോകം കാണാതെ പോകുകില്‍
പിന്നെയെന്തിന് വസന്തം? ....
വിടരുന്ന സൂര്യനെന്തിനു തിളക്കം ?
കരയറിയാതെ തിരകള്‍ കടന്നു പോകുന്നു ; 
കാര്‍മുഘില്‍ അറിയാതെ
മഴയും വന്നിടുന്നു ....
വിടരാന്‍ ഓര്‍മ്മകള്‍ മാത്രം 
എന്നില്‍ നിറയുന്നു ! 
ഇനി ഓര്‍മ്മകള്‍ മാത്രം !

12 comments:

  1. കരയറിയാതെ തിരകള്‍ കടന്നു പോകുന്നു ;
    കാര്‍മുഘില്‍ അറിയാതെ
    മഴയും വന്നിടുന്നു ....

    മലയാലംബ്ലോഗ്ഗെര്സ് ഗ്രൂപിലെയ്ക്ക് സ്വാഗതം

    ReplyDelete
  2. plese remove word varification from comments settings

    ReplyDelete
  3. ചിരിക്കുന്ന പൂവിന്റെ സൌരഭ്യം
    ഈ ലോകം കാണാതെ പോകുകില്‍
    പിന്നെയെന്തിന് വസന്തം? ...

    Liked this mose

    ReplyDelete
  4. വെയിലേറ്റു വാടുന്ന പൂവിന്റെ ആര്‍ദ്രത
    ആരു മറിഞ്ഞില്ല , എങ്കിലും
    ചിരിക്കുന്ന പൂവിന്റെ സൌരഭ്യം
    ഈ ലോകം കാണാതെ പോകുകില്‍
    പിന്നെയെന്തിന് വസന്തം? ....sathyamaayittum enikku eshtamaayi

    ReplyDelete
  5. വെയിലേറ്റു വാടുന്ന പൂവിന്റെ ആര്‍ദ്രത
    ആരു മറിഞ്ഞില്ല , എങ്കിലും
    ചിരിക്കുന്ന പൂവിന്റെ സൌരഭ്യം
    ഈ ലോകം കാണാതെ പോകുകില്‍
    പിന്നെയെന്തിന് വസന്തം

    മഹത്തായ ചിന്ത കളികപ്രസക്തവും

    ReplyDelete
  6. ചിരിക്കുന്ന പൂവിന്റെ സൌരഭ്യം
    ഈ ലോകം കാണാതെ പോകുകില്‍
    പിന്നെയെന്തിന് വസന്തം?

    ഒരു നാള്‍ വരും!

    ReplyDelete
  7. ഗ്രീഷ്മ,
    ചില വരികള്‍ വല്ലാതെ നൊമ്പരപ്പെടുത്തി...
    എഴുത്ത് തുടരുക...
    ആശംസകള്‍..

    ReplyDelete
  8. കടലായി തേങ്ങിയ കദനം
    കരയായ് മാറിയെതെപ്പോള്‍?

    അശാന്തി ക്ഷോഭിച്ചു വന്നു അതിന്‍റെ തീരങ്ങളില്‍ തലയറയുമ്പോഴും അവ അതിന്‍റെ അന്തരാത്മാവില്‍ കൊതിക്കുന്നത് ശാന്തി തന്നെയാണ്.

    ReplyDelete
  9. ഇനി ഓര്‍മ്മകള്‍ മാത്രം !

    ReplyDelete
  10. ഓര്‍മ്മകള്‍ മധുരമായ ഒരു നൊമ്പരം ....
    അറിയാന്‍ വെമ്പിയ കണ്ണുകളില്‍ .....
    അജ്ഞതയുടെ നീക്കിയിരിപ്പു!!!!!
    ഓര്‍മ്മകളെ താലോലിക്കാം.........

    ReplyDelete
  11. കരയറിയാതെ തിരകള്‍ കടന്നു പോകുന്നു ;
    കാര്‍മുഘില്‍ അറിയാതെ
    മഴയും വന്നിടുന്നു ....

    നാമറിയാതെ മരണവും
    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  12. കോളജ് മാഗസിൻ ലവലിൽ നിന്നും വായന എഴുത്ത് ഒക്കെ മുന്നേറാനുണ്ട്. ജീവിതത്തോടൂള്ള കാഴ്ചപ്പാടും. വ്യക്തിദു:ഖത്തിനു കവിതയിൽ തീരെ മാർക്കറ്റ് കുറഞ്ഞുവരുന്ന കാലമാണ്. സൂക്ഷിക്കുക.

    കരിമുകിൽ എന്ന് മാറ്റിയെഴുതുക.

    ReplyDelete