'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Monday, January 31, 2011

 ഞാന്‍ കവിതയെഴുതുമ്പോള്‍ !

 എനിക്കൊരുമ്മ  തരാന്‍  മടിച്ച്; 
മഴക്കാലത്തും മഞ്ഞു കാലത്തും  
അയാള്‍ പനി പിടിച്ചു കിടന്നു .


ഞാനൊരു  കവിതെഴുതുമ്പോള്‍  
അയാള്‍  തന്റെ ഒടിഞ്ഞ കാലില്‍  
ഏതോ കുഴമ്പ് തേച്ചു പിടിപ്പിച്ച്
എന്റെ മുറിയിലേക്ക് വന്നു ; 
കവിതയെഴുതാന്‍ ശ്രെമ പെടുന്ന
എന്റെ നേരെ  കണ്ണടച്ച് തുറന്നു !


അയാളുടെ കൂടെ ജനിച്ചൊരു  
സംശയം  ഞാനെഴുതി ; 
അസ്വസ്ഥനായി  അയാള്‍  എന്നെ പ്രാകി !
പനിപിടിച്ച്, ചുമക്കുന്ന  അയാള്‍ 
ഉറങ്ങും വരെ  കാലുകള്‍  
തിരുമ്മി കിടന്നു 
ഞാന്‍ അത് വെറുതെ നോക്കി   
കവിതയെഴുതി;
സ്വന്തം കവിത !

10 comments:

  1. "ഞാന്‍ അത് വെറുതെ നോക്കി
    കവിതയെഴുതി;
    സ്വന്തം കവിത"

    സാരമില്ല ഒരു കവിത അല്ലേ എഴുതിയുള്ളൂ...
    ഇതുപോലെ നിരന്തരമായി കവിത എഴുതിക്കൊണ്ടിരിക്കുന്നവരും ഉണ്ടാവില്ലേ..
    എഴുതൂ.......ആശംസകള്‍..

    ReplyDelete
  2. നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...

    ReplyDelete
  3. കവിത ഒരു തരം കുഴമ്പാകുന്നു
    അത് എഴുതി തേക്കുക……….
    ആശംസകൾ…………………

    ReplyDelete
  4. അതാണു ജീവിതത്തിന്റെ കവിത
    ആശംസകൾ!

    ReplyDelete