'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Thursday, December 30, 2010

എന്റെ മൌനം  അത് വെറും
നോവിന്റെ   തന്മാത്രയാണ് !
ചിരിക്കാന്‍ കഴിയാതെ വരുമ്പോള്‍
ഞാന്‍ മൌനിയാവുന്നു!
വിഷമിക്കാതിരിക്കാന്‍;
കരഞ്ഞു നിലവിളിക്കാതിരിക്കാന്‍
ഞാന്‍ കൊതിക്കുന്നു !
വിഷബീജമായി എന്നെ
മുറിവേല്‍പ്പിക്കുന്ന ,ഓര്‍മ്മകള്‍
ഇന്യോരിക്കലും കേള്‍ക്കനിടയില്ലത്ത്ത
ഒരു പിന്‍ വിളിക്കായി
കാതോര്‍ക്കുന്ന അകതാരിലെ കാതുകള്‍ ;
മറഞ്ഞതും മാഞ്ഞതും ഒന്നും തിരിച്ചു വരാനല്ല !
എനിക്കറിയാം എന്നിട്ടും ഞാന്‍ വെറുതെ!

4 comments:

  1. ചിരിക്കാന്‍ കഴിയാതെ വരുമ്പോള്‍
    ഞാന്‍ മൌനിയാവുന്നു!

    ee kavitha nikk pidichu tto.. keep writing..
    njn quote cheytha lines enik nannayi sukhichu!

    ReplyDelete
  2. " മറഞ്ഞതും മാഞ്ഞതും ഒന്നും തിരിച്ചു വരാനല്ല !
    എനിക്കറിയാം എന്നിട്ടും ഞാന്‍ വെറുതെ! "

    ഒരു രീതിയില്‍ പറഞ്ഞാല്‍, "എന്നിട്ടും.." അല്ലെങ്കില്‍ "എങ്കിലും" ഈ വാക്കുകളല്ലേ നമ്മളെ ഒക്കെ മുന്നോട്ടു നയിക്കുന്നത്..

    ReplyDelete