'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Wednesday, February 9, 2011

 കടല്‍ത്തിര 


ഓര്‍മ്മയിലൊരു നോവായ്‌ 
പിറക്കുന്നു നീയെന്റെ 
ജീവനില്‍ മോഹത്തിന്‍  
പുഴയായ് ഒഴുകുന്നു.....


ചിരികളുതിര്‍ക്കുന്ന ജീവിതമേ , 
കടലായ് തീര്‍ന്നൊരു 
കദനമോ നീ ....

വഴികളില്‍ തൂവുമീ
തണലിന്റെ പൂമരം 
ഇന്നറിയാതെ 
കടപുഴകി വീഴുന്നുവോ കവിത !
വിജനമീ നാളുകള്‍ അഗ്നിയായ് 
എരീയവെ
ഒരു മഴത്തുള്ളിയായ്  
പെയ്തു പോയി...!
ഇലകളായ് നിന്നിതാ 
സൂര്യന്റെ മാറില്‍ തലചായ്ക്കുവാന്‍ 
വെമ്പുമീ നിമിഷമേ ,
ഒരിക്കലും അടരാത്ത  സ്നേഹമായ്
ജീവിതം പിന്നെയും എന്നില്‍ ജനിക്കുന്നുവോ?

7 comments:

  1. കവിത കൊള്ളാം ..ഇഷ്ടപ്പെട്ടു പക്ഷെ ഈ കവിതയും കടലാമയും തമ്മില്‍ എന്താ ബന്ധം ...എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല ..
    ഇനി ഇത് കടലാമയുടെ ആത്മഗതം വല്ലതും ആണോ ?:)

    ReplyDelete
  2. കടല്‍ ആയ് തീര്‍ന്നൊരു
    കഥനമോ കദനമോ ?
    aashamsakal

    ReplyDelete
  3. thanks to all.... for ur valuable comments....

    ReplyDelete
  4. നല്ല ഒരു ശ്രമമാണ്‌. വീണ്ടും എഴുതുക.
    http://satheeshharipad.blogspot.com/

    ReplyDelete
  5. ഒരിക്കലും അടരാത്ത സ്നേഹമായ് ജീവിതം പിന്നെയും!!!
    gud,,valare nannayittund greeshma abinandanangal...keep it up...

    ReplyDelete